ഹിലരിക്കെതിരെ നടപടി വേണ്ടെന്ന ട്രംപിന്റെ നിലപാടിനെതിരെ അനുയായികള്‍ രംഗത്ത്

Published : Nov 23, 2016, 02:40 AM ISTUpdated : Oct 04, 2018, 10:31 PM IST
ഹിലരിക്കെതിരെ നടപടി വേണ്ടെന്ന ട്രംപിന്റെ നിലപാടിനെതിരെ അനുയായികള്‍ രംഗത്ത്

Synopsis

രണ്ടാം സ്ഥാനാര്ത്ഥി സംവാദത്തിനിടെ ഇമെയില്‍ വിവാദം ചര്‍ച്ചയായപ്പോഴാണ് ഔദ്യോഗിക മെയിലുകളയക്കാന്‍ സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ച ഹിലരിയെ താന്‍ പ്രസിഡന്റായാല്‍ ജയിലിലടക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. വലിയ കരഘോഷത്തോടെയാണ് ട്രംപ് ക്യാമ്പ് ഈ പ്രസ്ഥാവനയെ സ്വീകരിച്ചത്. പിന്നെ ഇത് അവരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നുമായി. ട്രംപിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഹിലരിക്ക് മേല്‍ വീണ ഈ കരിനിഴല്‍ തന്നെ. 

 
എന്നാല്‍ പ്രസിഡന്റിന്റെ 100 ദിന കര്‍മ്മ പരിപാടികള്‍ പ്രഖ്യാപിക്കുന്ന വീഡിയോ സന്ദേശത്തില്‍ മുന്‍ തീരുമാനത്തില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഹിലരിക്ക് സമയം നല്‍കുന്നുവെന്നാണ് ട്രംപിന്റെ വിശദീകരണം. ഒബാമ കെയറിലും , മുസ്ലീം വിരുദ്ധതയിലും മലക്കം മറിഞ്ഞ ട്രംപിനോട് ക്ഷമിച്ച ട്രംപ് ആരാധകര്ഇത്തവണ അതിന് തയ്യാറായില്ല. ട്രംപിന്റേത് വഞ്ചനാ പരവും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ലംഘനമാണെന്നും ഇവര്ആരോപിച്ചു. ട്രംപ് വന്ന വഴി മറന്നെന്നും ചിലര്‍ തുറന്നടിച്ചു. ഹിലരിയുടേത് രാജ്യദോഹകുറ്റമാണെന്നും അവരെ ജയിലിലടക്കുക തന്നെ വേണമെന്നും ഇവര്‍ വാദിക്കുന്നു. ട്രംപ് ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ, അവസാനിപ്പിച്ചത് 'വന്ദേ മാതരം' പറഞ്ഞ്; തിരുവനന്തപുരം കോർപ്പറേഷനിലെ സസ്പെൻസ് തുടർന്ന് ബിജെപി
പാലാ നഗരസഭയിലെ ഭരണം; ഒടുവിൽ ജനസഭയിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; 'ദിയ ബിനുവിനെ അധ്യക്ഷയാക്കണം''