റേഷന്‍ സമരം ശക്തമായി നേരിടും; ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍

Published : Apr 30, 2017, 03:38 PM ISTUpdated : Oct 05, 2018, 01:18 AM IST
റേഷന്‍ സമരം ശക്തമായി നേരിടും; ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍

Synopsis

തിരുവനന്തപുരം: ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ നടത്തുമെന്ന് അറിയിച്ച സമരം കര്‍ശനമായി നേരിടുമെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ മുന്നറിയിപ്പ് നല്‍കി. വാതില്‍പടി വിതരണ സമ്പ്രദായം സംസ്ഥാനത്ത് 7 ജില്ലകളില്‍ ആരംഭിക്കുന്ന മെയ് മാസത്തില്‍ സമരം ആരംഭിക്കുന്നത് ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ്. 

റേഷന്‍ കാര്‍ഡ് വിതരണവും മെയ് മാസത്തില്‍ ആരംഭിക്കുവാനിരിക്കെയാണ് ഈ അനാവശ്യ സമരം. മുഖ്യമന്ത്രി നേരിട്ട് വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും വ്യാപാരികളുടെ പാക്കേജ് സംബന്ധിച്ച് തീരുമാനം ഒരു മാസത്തിനുള്ളില്‍ എടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുവാന്‍ ഉള്ള സമര തീരുമാനത്തില്‍ നിന്നും പിന്‍ വാങ്ങിയില്ലെങ്കില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവർത്തിക്കില്ല
റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'