കശ്മീരിലെ സമരത്തെ പിന്തുണക്കുമെന്ന് പാകിസ്ഥാൻ

Published : Apr 30, 2017, 01:47 PM ISTUpdated : Oct 05, 2018, 12:54 AM IST
കശ്മീരിലെ സമരത്തെ പിന്തുണക്കുമെന്ന് പാകിസ്ഥാൻ

Synopsis

ഇസ്ലാമാബാദ്:  കശ്മീരിലെ സമരങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് പാകിസ്ഥാൻ. കശ്മീരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും പാകിസ്ഥാൻ ഈ സമരങ്ങളെ പിന്തുമക്കുമെന്നും പാക് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ പറഞ്ഞു. കശ്മീരിൽ ഇന്ത്യയാണ് ഭീകരവാദ പ്രവർത്തനം നടത്തുന്നതെന്നും ബജ്‍വ ആരോപിച്ചു.

ജമ്മു-കശ്മീരിലെ കുപ്‍വാരയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപുറകെയാണ് വിഘടനവാദികളുടെ സമരത്തെ പിന്തുണക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പാകിസ്ഥാൻ കരസേന മേധാവി ഖമർ ജാവേദ് ബജ്‍വ രംഗത്തെത്തിയത്.

നിയന്ത്രണരേഖക്കടുത്ത് ഹാജി പിർ സെക്ടറിൽ സന്ദർശനം നടത്തുന്ന ബജ്‍വ പാക് സൈന്യത്തോട് സംസാരിക്കവേയാണ് കശ്മീരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും പാകിസ്ഥാൻ തുടർന്നും ഈ സമരത്തെ പിന്തുമക്കുമെന്ന് പ്രഖ്യാപിച്ചത്.. ഇന്ത്യ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങളാണ് കശ്മീരിൽ നടക്കുന്നതെന്നും ബജ്വ ആരോപിച്ചു.

പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് എതിരാണ് ഇന്ത്യയെന്നും ബജ്വ പറഞ്ഞു. ഹാജി പിർ സെക്ടറിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്നാണ് പാകിസ്ഥാന്റെ ആരോപണം..ഇത് പരിശോധിക്കാനാണ് പാക് കരസേന മേധാവി പ്രദേശത്ത് സന്ദർശനം നടത്തിയത്. ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ ബജ്‍വ സൈന്യത്തിന് നിർദ്ദേശം നൽകി. അതേസമയം വിഘടനവാദികളോട് ചർച്ചയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകളോട് ശക്തമായ യോജിപ്പാണ് കേന്ദ്രസർക്കാരിനുമുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവർത്തിക്കില്ല
റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'