പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യ വിഷബാധ; 300ഓളം പേര്‍ ആശുപത്രിയില്‍

Published : Apr 01, 2017, 05:49 PM ISTUpdated : Oct 04, 2018, 07:18 PM IST
പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യ വിഷബാധ; 300ഓളം പേര്‍ ആശുപത്രിയില്‍

Synopsis

തിരുവനന്തപുരം: പള്ളിപ്പുറത്തെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. ക്യാമ്പിലെ ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച മുന്നൂറോളം ജവാന്മാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ആരുടേയും നില ഗുരുതരമല്ല. കഴക്കൂട്ടത്തെ സി.എസ്.ഐ മിഷന്‍ ആശുപത്രിയിലും എ.ജെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണ് ജവാന്മാരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 110 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഛര്‍ദ്ദിയും വയറിളക്കവുമാണ് അധിപേര്‍ക്കും ലക്ഷണങ്ങളായുള്ളത്. ചിലര്‍ക്ക് ശരീരം ചൊറിഞ്ഞ് തടിച്ച് അലര്‍ജി സമാനമായ ലക്ഷങ്ങളുമുണ്ടായിരുന്നു. രാത്രി ക്യാന്റീനില്‍ വിതരണം ചെയ്ത മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് നിഗമനം. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്ദ്യോഗസ്ഥരെത്തി ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മെഡിക്കല്‍ കോളേജില്‍ ഇവരെ പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സൂപ്രണ്ട് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ലോകം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന, അക്രമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ