കേരളത്തിന് മാതൃകയായ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രതിസന്ധി...?

By Web DeskFirst Published May 28, 2016, 1:09 PM IST
Highlights

സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികളിലൊന്നാണ് പുനലൂര്‍ താലൂക്ക് ആശുപത്രി. താലൂക്ക് ആശുപത്രിയുടെ അഭിമാന പദ്ധതികളിലൊന്നായിരുന്നു നഗരസഭയും ആശുപത്രിയും ചേര്‍ന്ന് നടപ്പാക്കിയ പാഥേയം പദ്ധതി. ആശുപത്രിയില്‍ കിടത്തി ചികിത്സ തേടുന്നവര്‍ക്കുള്ള ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സൗജന്യമായി നല്‍കുന്നതായിരുന്നു പദ്ധതി. 2012 ലെ വിഷു ദിവസമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.പുനലൂര്‍ നഗരസഭ പദ്ധതി വിഹിതത്തില്‍ നിന്ന് നല്‍കിയിരുന്ന തുകയും പദ്ധതിക്കായി പൊതുജനങ്ങളും സംഘടനകളും നല്‍കുന്ന തുകയും കൂട്ടിയോജിപ്പിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാല്‍ നഗരസഭയുടെ പദ്ധതി വിഹിതം ഇക്കാര്യത്തിനായി ചെലവഴിക്കുന്നതില്‍ നിയമതടസമുണ്ടെന്ന് വന്നതോടെയാണ് പാഥേയം പദ്ധതി തന്നെ പ്രതിസന്ധിയിലായത്.

 ആശുപത്രിയിലേക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപയാണ് കുടിശിക ആയിരിക്കുന്നത്.എന്നാല്‍ എന്ത് പ്രതിസന്ധിയുണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും നഗരസഭാ കൗണ്‍സിലും. സംഭവത്തിന്‍റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.

click me!