
പാരിസ്: രണ്ട് ദശകത്തിന് ഫുട്ബോള്‍ ലോകകപ്പില്‍ വിജയികളായതിന്‍റെ സന്തോഷം ഫ്രാന്‍സില്‍ കലാപമായി പടരുന്നു. അതിരില്ലാത്ത സന്തോഷം അക്രമവാസനയിലേക്ക് തിരിഞ്ഞതോടെയാണ് ഫ്രാന്‍സിലെ നഗരങ്ങളില്‍ പലതും കലാപഭൂമിയായി മാറിയത്. ആരാധകര്‍ അക്രമം അഴിച്ചുവിട്ടുള്ള ആഘോഷങ്ങള്‍ ഇന്നലെ രാത്രി തന്നെ തുടങ്ങിയിരുന്നു.
പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായതോടെ പൊലീസിനും കര്‍ശനമായി ഇടപെടേണ്ടിവന്നു. രണ്ടുപേര്‍ ഇതുവരെ ആഘോഷങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അമ്പതുവയസ്സുള്ള ആരാധകന്‍ സ്വയം കഴുത്ത് മുറിച്ച് കനാലില്‍ ചാടിയാണ് സന്തോഷം പങ്കുവച്ചത്. ഇയാള്‍ അധികം വൈകാതെ മരണത്തിന് കീഴടങ്ങി.സൗത്ത് ഈസ് ഫ്രാന്‍സിലെ പ്രധാന നഗരമായ അന്നെസിയിലാണ് സംഭവം. ആഘോഷത്തില്‍ മതിമറന്ന് വാഹനമോടിച്ച മറ്റൊരാള്‍ മരത്തില്‍ വണ്ടിയിടിച്ചാണ് മരിച്ചത്.
അതേസമയം പലയിടങ്ങളിലും പൊലീസും ആരാധകരും ഏറ്റുമുട്ടി. സന്തോഷത്തില്‍ മതിമറന്നവര്‍ കടകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. ഷാംപെയ്ന്‍ അടക്കമുള്ളവ വലിച്ചെറിഞ്ഞായിരുന്നു ആഹ്ളാദം. പൊലീസ് പലയിടങ്ങളിലും ലാത്തിവീശുകയും കണ്ണീര്‍ വാതകമടക്കമുള്ളവ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. നിരവധിപേര്‍ കസ്റ്റഡിലിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam