മര്‍ദ്ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവം: കൊലക്കുറ്റത്തിന് കേസെടുത്തു

Web Desk |  
Published : Jul 16, 2018, 04:11 PM ISTUpdated : Oct 04, 2018, 02:48 PM IST
മര്‍ദ്ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവം: കൊലക്കുറ്റത്തിന് കേസെടുത്തു

Synopsis

അഞ്ചലിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. 

കൊല്ലം: അഞ്ചലിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തില്‍ അഞ്ചല്‍ സ്വദേശി ശശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി മരിച്ച സംഭവത്തിലാണ് കേസ്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ രണ്ടാഴ്ചമുമ്പ് ഇയാളെ മര്‍ദ്ദിച്ചിരുന്നു.  

കൈവശമിരുന്ന കോഴി മോഷണമുതലാണെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചത്. അഞ്ചലിന് സമീപത്തുള്ള കടയില്‍ നിന്ന് കോഴിയയെും വാങ്ങി വരുകയായിരുന്നു മാണിയെ ഇത് വഴി ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്.

യുവാവിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടി കുടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. മുഖത്ത് കണ്ണിന്റെ വശത്തും മൂക്കിനും മർദ്ദനമേറ്റ് ചോരയിൽ കുളിച്ച മാണിക്കിനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗോമൂത്രം ദിവ്യ ഔഷധം, ചാണകം വിശുദ്ധ സ്വർണം'; വേദിയിൽ ഹിന്ദുമതത്തെ പരിഹസിച്ച് കൊമേഡിയൻ, പ്രതിഷേധിച്ച് സദസ് വിട്ടിറങ്ങി ഇന്ത്യക്കാർ
തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ‌