
തായ്‍ലന്‍റ്: തായ്‍ലാന്‍റില്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമംഗങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴതുടങ്ങുമെന്ന മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശങ്കയ്ക്ക് ഇടയാക്കി.രക്ഷാപ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തിലാണെന്ന് സൈനിക വ്യക്താവ്‍ അറിയിച്ചു.ഗുഹയ്ക്കുള്ളില്‍ പതിമൂന്ന് ദിവസം പിന്നിട്ടിട്ടും പന്ത്രണ്ട് കുട്ടികളും കോച്ചും ആരോഗ്യവാന്‍മാരാണെന്ന ആശ്വാസ വാര്‍ത്തയ്ക്കിടയിലാണ് കാലാവസ്ഥ പ്രതികൂലമാകുമെന്ന ആശങ്ക ഉയരുന്നത്.
ഒരാഴ്ച്ചയക്കുള്ളില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.നിലവില്‍ ഗുഹയ്ക്കുള്ളിലെ നാല്പത് ശത്മാനത്തോളം വെള്ളം പുറത്തെത്തിച്ചു കഴിഞ്ഞു.വെള്ളകെട്ട് വറ്റിച്ച് കുട്ടികളെപുറത്തെത്തിക്കാനായിരുന്നു സൈന്യത്തിന്‍റെ പദ്ധതി. മഴ തുടങ്ങി വെള്ളകെട്ട് ഉയരുന്നത് നേരിടാനാണ് ഇപ്പോഴത്തെ നീക്കം.മണിക്കൂറില്‍ 18000ലിറ്റര്‍ വെള്ളമാണ് ഗുഹയ്ക്കുള്ളില്‍ നിന്ന് പമ്പ് ചെയ്ത് മാറ്റുന്നത്.എങ്കിലും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടി വരും.
ഗുഹയ്ക്ക് പുറത്തെത്താന്‍ അഞ്ച് മണിക്കൂര്‍ വേണ്ടി വരുന്നതിനാല്‍ മുങ്ങല്‍ വിദ്ഗധര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഭക്ഷണവും വൈദ്യസഹായവും ഉറപ്പ് വരുത്തുന്നണ്ടെന്നും സൈന്യം അറിയിച്ചു.തണുപ്പ് നേരിടാന്‍ ഫോയില്‍ പുതപ്പും ലഭ്യമാക്കിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ സൗകര്യവും ഗുഹയ്ക്കകത്ത് സജ്ജീകരിച്ചു.ഗുഹയുടെ മുകള്‍ ഭാഗം തുരന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മണ്ണ് ഇടിയാന്‍ സാധ്യത ഉണ്ടെന്ന വിലയിരുത്തലിലില്‍ നീക്കം ഉപേക്ഷിച്ചു.