ബിവറേജുകളില്‍ അരലക്ഷം രൂപയുടെ ഗ്ലെൻഫിഡിച്, 20,000ന്‍റെ ബ്ലൂ ലേബല്‍; വില വിവരപട്ടിക

Web Desk |  
Published : Jul 01, 2018, 01:24 PM ISTUpdated : Oct 02, 2018, 06:47 AM IST
ബിവറേജുകളില്‍ അരലക്ഷം രൂപയുടെ ഗ്ലെൻഫിഡിച്, 20,000ന്‍റെ ബ്ലൂ ലേബല്‍; വില വിവരപട്ടിക

Synopsis

17 കമ്പനികളുടേതായി 147 ഇനങ്ങൾ ലഭ്യമാകും വിലയിലെ മുമ്പൻ ഗ്ലെൻഫിഡിച് സിംഗിൾ മാൾട്ട് വിസ്കി

തിരുവനന്തപുരം: നാളെ മുതല്‍ കേരളത്തിലെ ബിവറേജസ് ഔട്ട്‍ലെറ്റുകളില്‍ വിദേശ നിര്‍മ്മിത വിദേശമദ്യം വിതരണത്തിനെത്തിയേക്കും. അരലക്ഷം രൂപയുടെ ഗ്ലെൻഫിഡിച് മുതലുള്ള വിദേശ നിര്‍മ്മിത ബ്രാന്‍ഡുകളാണ് എത്തുന്നത്. 17 കമ്പനികളുടേതായി 147 ഇനങ്ങൾ ലഭ്യമാകും. ഇവയുടെ വിലവിവരപ്പട്ടിക തയ്യാറായി. ഗ്ലെൻഫിഡിച് സിംഗിൾ മാൾട്ട് വിസ്കിയാണ് വിലയിലെ മുമ്പൻ. 700 മില്ലീലീറ്ററിന് 57,710 രൂപയാണ് വില. വൈറ്റ് വൈനാണു വിലയിൽ പിന്നിൽ. 750 മില്ലിലീറ്ററിന് 550 രൂപയാണ്. 

നാളെ മുതൽ സംസ്ഥാനത്തെ ബവ്റേജസ് ഷോപ്പുകളിൽ ഇവ വിൽക്കാൻ അനുമതിയുണ്ട്. എന്നാല്‍ കരാർ ലഭിച്ച കമ്പനികൾ മദ്യം ഇറക്കുമതി ചെയ്യാനും എക്സൈസ് വകുപ്പിന്റെ പെർമിറ്റ് വാങ്ങാനുമുള്ള നടപടിക്രമങ്ങൾ ബാക്കിയാണെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഒരഴ്ച കൂടി കാത്തിരിക്കേണ്ടി വരും. സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളിലും വിദേശ നിർമിത വിദേശ മദ്യം ലഭ്യമാകും. ഷിവാസ് റീഗൽ, അബ്സല്യൂട് വോഡ്ക, ജാക് ഡാനിയൽസ്, ബാലന്റൈൻസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ആദ്യ ഘടത്തില്‍ ഉണ്ടാവില്ല. ഇവ ഇടന്‍ തന്നെ ബിവറേജസുകളിലെത്തും.

200 മില്ലീ ലീറ്റർ, അര ലീറ്റർ, 700 മില്ലീ ലീറ്റർ, 750 മില്ലീ ലീറ്റർ, ഒരു ലീറ്റർ എന്നീ അഞ്ച് അളവുകളിലാണു വിദേശ നിർമിത വിദേശ മദ്യം വിൽപനയ്ക്കെത്തുക.. ജോണി വാക്കറിന്റെ റെഡ് ലേബൽ വിസ്കി മാത്രം 375 മില്ലീ ലീറില്‍ ലഭ്യമാകും.


.

മുഖ്യ ബ്രാൻഡുകളുടെ വില വിവരം

ജോണി വാക്കർ ബ്ലൂ ലേബൽ (750 മി.ലി.) - 20,310 രൂപ ജോണി വാക്കർ ബ്ലാക് ലേബൽ (750 മി.ലി.) - 4000 രൂപ. 200 മി.ലി. - 1230 രൂപ ജോണി വാക്കർ (18 വർഷം പഴക്കം) വിസ്കി (750 മി.ലി.) - 7710 രൂപ ജോണി വാക്കർ ഡബിൾ ബ്ലാക് വിസ്കി (750 മി.ലി.) - 4720 രൂപ ജോണി വാക്കർ ഗോൾഡ് ലേബൽ വിസ്കി (750 മി.ലി.) - 6110 രൂപ ജോണി വാക്കർ റെഡ് ലേബൽ വിസ്കി (750 മി.ലി.) 1950 രൂപ. 375 മി.ലീ - 1120 രൂപ

റെമി മാർട്ടിൻ ഫൈൻ ഷാംപെയ്ൻ കോനിയാക് വിഎസ്ഒപി (700 മി.ലി.) - 8220 രൂപ നെപ്പോളിയൻ ബ്രാൻഡി (700 മി.ലി.) - 1740 രൂപ ഡീവാർസ് സ്കോച്ച് വിസ്കി (750 മി.ലി) - 4310 രൂപ ഗ്രേ ഗൂസ് വോഡ്ക (750 മി.ലി.) - 4510 രൂപ ഗ്ലെൻഫിഡിഷ് സിംഗിൾ മാൾട്ട് വിസ്കി (700 മി.ലി.) - 57,710 രൂപ ഗോഡ്സ് ഒാൺ ഫ്രെഞ്ച് വിഎസ്ഒപി ബ്രാൻഡി (750 മി.ലി.) - 1480 രൂപ

ടീച്ചേഴ്സ് ഹൈലാൻഡ് ക്രീം (1 ലീറ്റർ) - 2120 രൂപ റിനൈസെൻസ് വിഎസ്ഒപി ബ്രാൻഡി (700 മി.ലി.) - 1980 രൂപ സർ പീറ്റേഴ്സൺ ഫൈനസ്റ്റ് സ്കോച്ച് വിസ്കി (700 മി.ലി.) - 1990 രൂപ റോയൽ എഡിൻബർഗ് സ്കോച്ച് വിസ്കി (700 മി.ലി.) - 1590 രൂപ ഫ്രാങ്കോയിസ് മാർട്ടിൻ കോനിയാക് (700 മി.ലി.) 5480 രൂപ ഗോഡ്സ് ഒാൺ വൈറ്റ് വൈൻ, റെഡ് വൈൻ (750 മി.ലി.) - 550 രൂപ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'