
കൊല്ലം: കെവിൻ വെള്ളത്തില്‍ വീഴുമ്പോള്‍ മുങ്ങിമരിക്കാൻ പാകത്തിന് വെള്ളം തോട്ടിൽ ഇല്ലായിരുന്നുവെന്ന് ഫോറൻസിക് റിപ്പോർട്ട്. മുട്ടോളം വെള്ളമേ കെവിൻറെ മൃതദേഹം കണ്ടെത്തിയ തോട്ടിൽ ഉണ്ടായിരുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കെവിന്‍ മുങ്ങിമരിച്ചു എന്ന് വ്യക്തമാക്കുന്ന രാസപരിശോധനാ ഫലം പുറത്ത് വന്നത്. വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചതാണോ. അതോ വെള്ളത്തില്‍ മുക്കി കൊന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിന്നതിനാണ് പ്രത്യേക കഫോറൻസിക് സംഘം ചാലിയക്കരയില്‍ പരിശോധന നടത്തിയത്. ചാലിക്കര തോട്ടില്‍ കെവിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്‍റെ ആഴം ജലനിരപ്പ് എന്നിവ ഫോറൻസിക് സംഘം പരിശോധിച്ചു.
കെവിൻ വെള്ളത്തില്‍ വീഴുമ്പോള്‍ രണ്ട് അടിയോളം മാത്രമാണ് ജലനിരപ്പ് ഉണ്ടായിരുന്നതെന്നാണ് ഫോറൻസിക് സംഘത്തിന്‍റെ പരിശോധനാ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കെവിൻ അവശനിലയിലായിരുന്നുവെന്ന് സൂചനയുള്ളതിനാൽ മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടിവരും. റിപ്പോർട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും.
ഏഴംഗ ഫോറൻസിക് സംഘമാണ് ചാലിയക്കരയിലെ തോട്ടിൽ പരിശോധന നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള മൂന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ നിന്നുള്ള നാല് വിദഗ്ദരുമാണ് പ്രത്യേ മെഡിക്കല്‍ ബോർഡില്‍ ഉള്ളത്. ഫോറൻസിക് സംഘത്തിന് ഒപ്പം കേസ്സ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു. അതിനിടെ, കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam