കേരളത്തിലും തമിഴ്നാട്ടിലും വന്യജീവി കേന്ദ്രങ്ങള്‍ അടച്ചിടും

By Web DeskFirst Published Mar 12, 2018, 12:46 PM IST
Highlights
  • സേലത്ത് വച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് വന്യജീവി സാങ്കേതങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച കാര്യം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചത്.

തിരുവനന്തപുരം/സേലം; ശക്തമായ വേനലും കാട്ടുതീ ഭീഷണിയും കണക്കിലെടുത്ത് കേരളത്തിലേയും തമിഴ്നാട്ടിലേയും വന്യജീവി കേന്ദ്രങ്ങള്‍ അടച്ചിടും. സുരക്ഷ ഉറപ്പാക്കി മാത്രമേ ഇനി സഞ്ചാരികളെ വനത്തിനുള്ളിലേക്ക് കടത്തി വിടൂ. തേനി കാട്ടുതീ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരു സംസ്ഥാനങ്ങളും ഈ തീരുമാനം എടുത്തത്. 

ശക്തമായ ചൂടേറ്റ് കാടെല്ലാം കരിഞ്ഞുണങ്ങിയിരിക്കുകയാണ് ഇതിനാല്‍ എപ്പോള്‍ വേണമെങ്കിലും കാട്ടുതീയുണ്ടാവാം ഈ സാഹചര്യത്തില്‍ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നും, ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങള്‍ അടച്ചിടുമെന്നുമാണ് വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 

സേലത്ത് വച്ചു മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് വന്യജീവി സാങ്കേതങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച കാര്യം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചത്. അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അനുമതി വാങ്ങി വരുന്ന സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കി കൊടുക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ഇനി തൊട്ട് ഫിബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ മുഴുവന്‍ വനമേഖലയിലേക്കും പ്രവേശനം നിഷേധിക്കുമെന്നും വ്യക്തമാക്കി. 

click me!