കടല്‍-കായല്‍ തീരത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇളവ് അനുവദിച്ച് കേരളം

Web Desk |  
Published : Apr 19, 2018, 10:09 AM ISTUpdated : Jun 08, 2018, 05:49 PM IST
കടല്‍-കായല്‍ തീരത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇളവ് അനുവദിച്ച് കേരളം

Synopsis

നിര്‍മ്മാണനിയന്ത്രണപരിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. 

ദില്ലി:തീരപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇളവ് അനുവദിച്ചു. കടല്‍തീരത്തേയും കായല്‍ തീരത്തേയും നിര്‍മ്മാണ നിയന്ത്രണ പരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററായും കായല്‍തുരുത്തുകളില്‍ അത് 20 മീറ്ററായുമാണ് കുറച്ചിരിക്കുന്നത്. വിനോദസഞ്ചാരമേഖലയ്ക്ക് അനുകൂല തീരുമാനം എന്ന വിശദീകരണത്തോടെയാണ് കടല്‍-കയല്‍ തീരങ്ങളില്‍ നിര്‍മ്മാണപ്രവൃത്തികള്‍ക്കുള്ള ദൂരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. 

നേരത്തെയുള്ള വിജ്ഞാപനം അനുസരിച്ച് കടല്‍, കായല്‍ തീരങ്ങളുടെ 200 മീറ്റര്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയന്ത്രണമുണ്ടായിരുന്നു. ഇനി വരാന്‍ പോകുന്ന നിര്‍മ്മാണപ്രവൃത്തികള്‍ക്കും ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്കും പുതിയ നയത്തിന്‍റെ അംഗീകാരം കിട്ടും. 

300 മീറ്റര്‍ വരെയുള്ള നിര്‍മ്മാണപ്രവൃത്തികള്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അംഗീകാരം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ഇനി മുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ഇതിനുള്ള അംഗീകാരം തേടാം. അതിനും മുകളിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് അംഗീകാരം നല്‍കേണ്ടത്. വന്‍കിട പദ്ധതികള്‍ക്ക് മാത്രമേ ഇനി കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി തേടേണ്ടതുള്ളൂ. 

 പുതിയ തീരുമാനം സാധാരണകാര്‍ക്ക് ഗുണകരമാണെങ്കിലും കായല്‍ കൈയേറിയുള്ള നിര്‍മ്മാണങ്ങള്‍ക്ക് അംഗീകാരം കിട്ടുമെന്ന പ്രശ്നവും ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍മ്മാണനിയന്ത്രണപരിധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ