
കോഴിക്കോട്: വടകരയിൽ 108 ലിറ്റർ വിദേശ മദ്യം പിടികൂടി. മാഹിയിൽ നിന്ന് കാറിൽ കൊണ്ടുവരുകയായിരുന്ന മദ്യമാണ് പിടികൂടിയത്. 2 പേരെ അറസ്റ്റ് ചെയ്തു.
മാഹിയിൽ നിന്ന് വാങ്ങി കോഴിക്കോട് വിതരണം നടത്താനായി കൊണ്ടുവന്ന 108 ലിറ്റർ വിദേശമദ്യമാണ് വടകര എക്സൈസ് സംഘം പിടികൂടിയത്. വിദേശ മദ്യ കുപ്പികൾ പെട്ടികളിലാക്കി കൊണ്ടുവരുകയായിരുന്നു. വാഹന പരിശോധനയ്ക്കായി പൊലീസ് കാറിന് കാർ തടഞ്ഞെങ്കിലും നിർത്താതെ മുന്നോട്ട് പോയി. തുടർന്ന് എക്സൈസ് സംഘം പിന്തുടർന്ന് കാർ പിടികൂടുകയായിരുന്നു. കാർബോഡ് പെട്ടികളിൽ സൂക്ഷിച്ചിരുന്ന 200 വിദേശ മദ്യ കുപ്പികളാണ് കാറിൽ നിന്ന് കണ്ടെടുത്തത്. അഴിയൂർ സ്വദേശികളായ സിദ്ദിഖ്, ഷഫീഖ് എന്നിവരെ വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam