വിമാനത്തിൽ പ്രസവം: കുഞ്ഞിന് 10 ലക്ഷം മൈൽ സൗജന്യയാത്ര

Published : Aug 19, 2016, 04:59 PM ISTUpdated : Oct 05, 2018, 03:37 AM IST
വിമാനത്തിൽ പ്രസവം: കുഞ്ഞിന് 10 ലക്ഷം മൈൽ സൗജന്യയാത്ര

Synopsis

ഹൈദരാബാദ്: വിമാനത്തില്‍ പിറന്ന കുഞ്ഞിന് വിമാനക്കമ്പനിയുടെ വക പിറന്നാള്‍ സമ്മാനം. 10 ലക്ഷം മൈൽ സൗജന്യയാത്രയാണ് കമ്പനിയുടെ സമ്മാനം. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് മനിലയിലേക്ക് പോകുകയായിരുന്ന വിമാനം അടിയന്തിരമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയാണ് 32 കാരി കുഞ്ഞിന് ജൻമം നൽകിയത്. സ്വകാര്യ ആശുപത്രിയിൽ ആരോഗ്യവതിയായി കഴിയുന്ന കുഞ്ഞിനാണ് സെബു വിമാനക്കമ്പനി പിറന്നാൾ സമ്മാനം നൽകിയത്. തങ്ങളുടെ വിമാനത്തിൽ വെച്ച് ജനിച്ചതിനാൽ 10 ലക്ഷം മൈൽ സൗജന്യയാത്രയാണ് കമ്പനിയുടെ സമ്മാനം.

ആഗസ്റ്റ് 14നാണ് പറക്കുന്ന വിമാനത്തിൽ യാത്രക്കാരി കുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ വിമാനം ഹൈദരാബാദിൽ ഇറക്കുകയായിരുന്നു. ഈ കുഞ്ഞിന് 'ഹവൻ' എന്നാണ് പേരിട്ടത്. തങ്ങളുടെ വിമാനത്തിൽ വെച്ച് ജനിക്കുന്ന ആദ്യ കുഞ്ഞാണ് ഹവൻ എന്നും വിമാനത്തിന്‍റെ പാരിതോഷിക പദ്ധതി പ്രകാരമാണ് യാത്രാ സൗജന്യം നൽകുന്നതെന്നും സെബു കമ്പനി അധികൃതര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിലങ്ങാട് വാളൂക്ക് വനമേഖലയിൽ യുവാക്കൾ കുടുങ്ങിയതായി സംശയം; എത്രപേരെന്ന് അവ്യക്തം, തെരച്ചിൽ പുരോ​ഗമിക്കുന്നു
ഹോർമുസിൽ നിർണായക നീക്കം; ഇറാൻ-അമേരിക്ക ആശയ വിനിമയ ലൈൻ നിലവിൽ വന്നു