കോഴിക്കോട് ഫോര്‍മാലിന്‍ കലര്‍ത്തിയ ആറ് ടണ്‍ മീന്‍ പിടികൂടി

By Web DeskFirst Published Jul 20, 2018, 2:46 PM IST
Highlights
  • ഫോര്‍മാലിന്‍ കലര്‍ന്ന ആറ് ടണ്‍ മീന്‍ പിടികൂടി

കോഴിക്കോട്: വടകരയിൽ ഫോർമലിൻ കലർത്തിയ ആറ് ടൺ മീൻ പിടികൂടി. നാഗപട്ടണത്ത് നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവന്ന മീനാണ് പിടികൂടിയത്. മീനിലും ഐസിലും ഫോർമലിൻ വൻ തോതിൽ കലർത്തിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധനയിൽ തെളിഞ്ഞു.

തകരാർ സംഭവിച്ച് വഴിയരികിൽ കണ്ട ലോറി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം പരിശോധിച്ചത്. പഴകിയ മീൻ കണ്ടെത്തിയതിനെ തുടർന്ന് വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു. അവരുടെ പ്രാഥമിക പരിശോധനയിൽ തന്നെ മീനിലും ഐസിലും വൻ തോതിൽ ഫോർമലിൻ കലർത്തിയിട്ടുണ്ടെന്ന് വ്യക്തമായി. 

ഫോർമലിൻ കലർത്തിയ മീൻ ഭക്ഷ്യസുരക്ഷ വകുപ്പ് പൂർണ്ണമായും നശിപ്പിച്ചു. വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ ശേരിച്ചിട്ടുണ്ട്. സാമ്പിളുകൾ കൊച്ചിയിലെ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലബാറിലെ വിവിധ മാർക്കറ്റുകളിൽ വില്പനയ്ക്കെത്തിച്ച മീനാണ് ലോറിയിലുള്ളതെന്നാണ് സംശയം. ലോറി ഉടമയ്ക്കെതിരെ കേസെടുക്കാൻ പൊലീസിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

click me!