11:21 PM (IST) Feb 17

Malayalam News Live :'അവള്‍ക്കൊപ്പമാണ് സത്യവും നീതിയും'; നടിയെ ആക്രമിച്ച കേസിൽ പോരാട്ടം തുടരുകയാണെന്ന് പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ അവള്‍ക്കൊപ്പം കൂട്ടായ്മ

നടിയെ ആക്രമിച്ച കേസിൽ പ്രതിഷേധം ശക്തമാക്കി അവള്‍ക്കൊപ്പം കൂട്ടായ്മ. കാമ്പയിൻ സജീവമാക്കികൊണ്ട് തിരുവനന്തപുരം മാനവീയം വീഥിയിൽ തിരിതെളിയിച്ചും മെഴുകുതിരി കത്തിച്ചും ബാനറുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.

Read Full Story
09:55 PM (IST) Feb 17

Malayalam News Live :കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി

കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ നിയന്ത്രണ വിധേയമാക്കി. പുറത്തേക്ക് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയെങ്കിലും കെട്ടിടത്തിനുള്ളിൽ തീ കത്തുന്നുണ്ട്

Read Full Story
08:53 PM (IST) Feb 17

Malayalam News Live :'വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് എനിക്കും ലഭിച്ചു'; കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്. പാലക്കാട് ജില്ലയിലെ യാത്രയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് എ സുരേഷിനെ വിഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

Read Full Story
07:43 PM (IST) Feb 17

Malayalam News Live :കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം മറ്റന്നാൾ

കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

Read Full Story
07:31 PM (IST) Feb 17

Malayalam News Live :ജെയിംസിന്‍റെ അപകട മരണം അടുത്ത ദിവസം വിദേശത്തേക്ക് ജോലിക്ക് പോകാനിരിക്കെ; ജീവനെടുത്തത് പിഡബ്ല്യുഡി ജീവനക്കാരുടെ ഗുരുതര അനാസ്ഥ

ഇടുക്കി തൊടുപുഴയിൽ യുവാവിന്‍റെ ജീവനെടുത്ത് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ ഗുരുതര അനാസ്ഥ. മുതലക്കോടത്ത്, റോഡരികിൽ മാസങ്ങളായി മൂടാതെ കിടന്ന ഓടയിൽ വീണാണ് ജെയിംസ് ബെന്നി 27 കാരൻ മരിച്ചത്

Read Full Story
06:44 PM (IST) Feb 17

Malayalam News Live :പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിമിഷ പ്രിയയുടെ വിഷയം ചർച്ചയായി, ദൗത്യം തീർന്നെന്ന് ഹക്കീം അസ്ഹരി; 'ബാക്കി ഇനി സർക്കാരിന്റെ ചുമതല'

നിമിഷപ്രിയയുടെ മോചനം നയതന്ത്രപരമായ വിഷയമാണെന്ന് ഹക്കീം അസ്ഹരി. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയത്തോടെ തങ്ങളുടെ ദൗത്യം തീർന്നു. ബാക്കി ഇനി സർക്കാരിന്റെ ചുമതലയാണെന്നും അബ്ദുൽ ഹക്കീം അൽ അസ്ഹരി ദുബായിൽ പറഞ്ഞു.

Read Full Story
06:17 PM (IST) Feb 17

Malayalam News Live :കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനടയിൽ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്

Read Full Story
06:02 PM (IST) Feb 17

Malayalam News Live :അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം; മുസ്‌ലിം ലീഗ് എംപിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി, നോട്ടീസ് അയച്ച് കോടതി

ആദായ നികുതി വകുപ്പിന് നിർദേശം നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുള്ളത്. തിരുനെൽവേലി സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

Read Full Story
05:47 PM (IST) Feb 17

Malayalam News Live :'ഫ്രാന്‍സ് സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാര്‍ട്ണര്‍, സ്വതന്ത്ര വ്യാപാര കരാര്‍ വലിയ വഴിത്തിരിവായി'; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ സന്ദര്‍ശനം വലിയ സന്തോഷം നൽകുന്നതാണെന്നും ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വലിയ ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി. ഫ്രാന്‍സ് ഇന്ത്യയുടെ സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാര്‍ട്ണറാണെന്നും മോദി

Read Full Story
04:59 PM (IST) Feb 17

Malayalam News Live :'വി കുഞ്ഞികൃഷ്ണൻ പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചൻ, മധുസൂദനൻ പയ്യന്നൂരിലെ ചടുലനായ നേതാവ്'; ഇപി ജയരാജൻ

പാര്‍ട്ടിയെ ഒറ്റുകൊടുത്ത നീചനാണ് പയ്യന്നൂരിലെ വി കഞ്ഞികൃഷ്ണനെന്നും വര്‍ഗ ശത്രുവായ കുഞ്ഞികൃഷ്ണൻ പോയാൽ പാര്‍ട്ടിക്കൊന്നും സംഭവിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു

Read Full Story
04:33 PM (IST) Feb 17

Malayalam News Live :ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്, 'ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല'

ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാതെയാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സംശയങ്ങൾ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. എന്നാൽ പുരുഷന്റെ പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധ സാധ്യത കണ്ടെത്താനായില്ല.

Read Full Story
03:59 PM (IST) Feb 17

Malayalam News Live :മങ്കട സദാചാര കൊലക്കേസ് - അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി, 3പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ

ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Read Full Story
03:41 PM (IST) Feb 17

Malayalam News Live :`പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം രാജാവ് കാഴ്ചവെച്ചാൽ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും'; മുത്തപ്പൻ്റെ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ

മുത്തപ്പന് മുന്നിൽ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം കൊട്ടാരക്കര നെടുമൺകാവിലാണ് സംഭവം.

Read Full Story
03:38 PM (IST) Feb 17

Malayalam News Live :ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; രണ്ടു വിദേശപൗരൻമാർ കസ്റ്റഡിയിൽ, പിടികൂടിയത് ക്രിസ്റ്റൽ രൂപത്തിലുള്ള മെറ്റാമെറ്റാഫീൻ

രണ്ടു വിദേശ പൗരന്മാരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 203 കിലോ ലഹരി പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ അർധരാത്രിയായിരുന്നു ഓപ്പറേഷൻ.

Read Full Story
03:05 PM (IST) Feb 17

Malayalam News Live :ശബരിമല സ്വർണക്കൊള്ള - `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്'; നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.

Read Full Story
02:45 PM (IST) Feb 17

Malayalam News Live :നവകേരള സർവ്വേ - പണം അനുവദിച്ചതിൽ ചട്ടലംഘനം; പാർട്ടിക്ക് മുൻകൂർ അറിവുണ്ടായിരുന്നതായും കോടതി നിരീക്ഷണം

നവകേരള സർവ്വേയിലെ ഹൈക്കോടതി പരാമർശങ്ങളിൽ വെട്ടിലായി സിപിഎം. സർവ്വേ നടത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നതിന് മുൻപ് തന്നെ പാർട്ടി സെക്രട്ടറി അവരുടെ കേഡർമാർക്ക് കത്തയച്ചെന്ന് കോടതി നിരീക്ഷിച്ചു.

Read Full Story
01:47 PM (IST) Feb 17

Malayalam News Live :പികെ ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസ്; ഡീൻ കുര്യാക്കോസിന് ജാമ്യം, കേസിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് എംപി

ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് ഡീൻ കുര്യാക്കോസ് ജാമ്യം എടുത്തത്. ഡീൻ കുര്യാക്കോസ് എംപിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർ‌ന്ന് എംപി കോടതിയിൽ ഹാജരാവുകയായിരുന്നു. 

Read Full Story
01:31 PM (IST) Feb 17

Malayalam News Live :ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തം; ഫോണിൽ ചർച്ച നടത്തിയെന്ന് ആവർത്തിച്ച് ഹിമന്ത ബിശ്വ ശർമ

അതിനിടെ ഒരു കോൺ​ഗ്രസ് എംഎൽഎ കൂടി ഇന്നലെ പാർട്ടി വിട്ടു. മൂന്ന് തവണ വെസ്റ്റ് ​ഗോൾപാര മണ്ഡലത്തിൽനിന്നും എംഎൽഎയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ചേർന്നത്.

Read Full Story
01:29 PM (IST) Feb 17

Malayalam News Live :മുൻ രജിസ്ട്രാർ നൽകിയ കോടതിയലക്ഷ്യ ഹർജി; കേരള യൂണിവേഴ്സിറ്റി വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകണം

കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകാൻ നിർദേശം. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെ എസ് അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.

Read Full Story
01:23 PM (IST) Feb 17

Malayalam News Live :രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ് - രഹസ്യമൊഴി നൽകി പരാതിക്കാരി, വൈദ്യ പരിശോധനയും പൂർത്തിയാക്കി

തിരുവനന്തപുരത്തെ കോടതിയിലാണ് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാലാണ് മൊഴി നൽകാൻ വൈകിയതെന്നും പരാതിക്കാരി

Read Full Story