Latest Videos

കുവൈത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു

By Web DeskFirst Published Dec 10, 2016, 6:29 PM IST
Highlights

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു. പ്രധാനമന്ത്രിയെ കൂടാതെ 15-അംഗ മന്ത്രിസഭയില്‍ ഒരു ഒന്നാം ഉപപ്രധാനമന്ത്രിയും മൂന്ന് ഉപ പ്രധാനമന്ത്രിമാരും ഒരു വനിതയും പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. 

അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ ഉത്തരവിലൂടെ മന്ത്രിസഭാ രൂപീകരണത്തിന് പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സാബായ്ക്കു അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പതിനഞ്ച് അംഗമന്ത്രിസഭയുടെ പട്ടിക അദ്ദേഹം അമീറിന് സമര്‍പ്പിച്ചു.  

ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ഷേഖ് സാബാ അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സാബായെ ഉപപ്രധാനമന്ത്രിമരായി മൂന്ന് പേരാണാണുള്ളത്. പ്രതിരോധ മന്ത്രിയുമായി ഷേഖ് മൊഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സാബായും ,ആഭ്യന്തര വകുപ്പ് മന്ത്രിയുമായി ഷേഖ് ഖാലിദ് അല്‍ ജാറഹ് അല്‍ സാബയും, ധനകാര്യമന്ത്രിയുമായി അനസ് നാസര്‍ അല്‍ സാലെഹുയുമാണിവര്‍.

ക്യാബിനറ്റ് കാര്യ വകുപ്പ് മന്ത്രിയായി ഷേഖ് മൊഹമ്മദ് അല്‍ അബ്ദുള്ള അല്‍ മുബാരക് അല്‍ സാബാ, വാര്‍ത്താവിനിമയ,-യുവജനകാര്യ ഷേഖ് സല്‍മാന്‍ സാബാ അല്‍ സാലെം അല്‍ ഹുമുദ് അല്‍ സാബായും,ഭവനകാര്യ വകുപ്പ് മന്ത്രിയായി യാസെര്‍ അബൂലും ആരോഗ്യമന്ത്രിയായി ജമാല്‍ മന്‍സൂര്‍ അല്‍ ഹാര്‍ബി,

വാണിജ്യ, വ്യവസായ മന്ത്രിയായി ഖാലിദ് നാസെര്‍ അബ്ദുള്ള അല്‍ റൗദാനും ചുമതലയേറ്റു. എസാം അബ്ദുള്‍ മൊഹ്‌സീന്‍ അല്‍ മര്‍സോഖായിരിക്കും പുതിയ പെട്രോളിയം മന്ത്രി. വൈദ്യുതി, ജലവകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനുണ്ട്.

പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതല അബ്ദുള്‍ റഹ്മാന്‍ അബ്ദുള്‍ കരീം അല്‍ മുത്താവയ്ക്കായിരിക്കും. പാര്‍ലമെന്ററി കാര്യ, നീതിന്യായ വകുപ്പുകളുടെ മന്ത്രിയായി ഡോ. ഫാലെഹ് അബ്ദുള്ള അല്‍ അസെബും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ഡോ. മൊഹമ്മദ്  അബ്ദുള്‍ ലത്തീഫ് അല്‍ ഫാരെസും അവ്ക്വാഫ്, ഇസ്ലാമിക കാര്യ, മുനിസിപ്പാലിറ്റി മന്ത്രിയായി മൊഹമ്മദ് നാസെര്‍ അല്‍ ജാബ്രിയും ചുമതലയേറ്റു. 

ഹിന്ദ് ബാറാക് അല്‍ സബീഹാണ് മന്ത്രിസഭയിലെ എക വനിതാ അംഗം. സാമൂഹിക കാര്യ, തൊഴില്‍ മന്ത്രാലയങ്ങളുടെ ചുമതലയോടൊപ്പം സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ ചുമതലയും അവര്‍ വഹിക്കും.

click me!