ബലാത്സംഗ കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

By Web DeskFirst Published Feb 28, 2017, 10:39 AM IST
Highlights

ദില്ലി: പാര്‍ട്ടി പരിപാടിക്ക് എത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് വിജയ് ജോളി അറസ്റ്റില്‍. ദില്ലിയിലെ മുന്‍ എം.എല്‍.എയാണ് വിജയ് ജോളി. പാര്‍ട്ടി പരിപാടിക്ക് എത്തിയ ഭര്‍തൃമതിയായ യുവതിയെ തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോര്‍ട്ടില്‍ വച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. ദേശീയപാതയിലുള്ള റിസോര്‍ട്ടില്‍ താന്‍ പാര്‍ട്ടി പരിപാടിക്ക് എത്തിയതായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ഫെബ്രുവരി 21നാണ് യുവതി പരാതി നല്‍കിയത്. 

പീഡനത്തിനിരയായ യുവതി ബി.ജെ.പി അംഗമാണ്. തനിക്ക് മൂന്ന് വര്‍ഷമായി ജോളിയെ അറിയാമെന്ന് യുവതി പറഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആപ്‌കേ ഘര്‍ എന്ന റിസോര്‍ട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ജോളി വാഹനത്തില്‍ കയറ്റുകയായിരുന്നു. മുതിര്‍ന്ന നേതാവായതിനാലാണ് അദ്ദേഹത്തിനൊപ്പം കാറില്‍ കയറിയതെന്ന് യുവതി പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നരയോടെ റിസോര്‍ട്ടില്‍ എത്തി. തുടര്‍ന്ന് ലോബിയില്‍ ഇരിക്കുകയായിരുന്ന തന്നെ മുറിയിലേക്ക് വിളിപ്പിച്ച് കുടിക്കാന്‍ ജ്യൂസ് നല്‍കിയെന്നും താനത് കുടിച്ചുവെന്നും യുവതി പറഞ്ഞു. ഉടന്‍ ബോധം നഷ്ടപ്പെട്ടു. രണ്ട് മണിക്കൂറിന് ശേഷം ബോധം തെളിഞ്ഞപ്പോള്‍ താന്‍ റൂമില്‍ നഗ്നയായി കിടക്കുകയായിരുന്നു. ഭര്‍ത്താവിനോട് വിവരം പറയുകയും അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് പരാതി നല്‍കുകയും ചെയ്തതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം യുവതിക്കെതിരെ ആരോപണവുമായി വിജയ് ജോളിയും രംഗത്ത് വന്നിട്ടുണ്ട്. സംഭവ ദിവസം ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടാണ് യുവതി എന്നിയത്. താന്‍ 20,000 രൂപ നല്‍കി. റിസോര്‍ട്ടിലെ മുറിയില്‍ തന്നെ ഒറ്റയ്ക്ക് കണ്ട യുവതി 15 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിജയ് ജോളി ആരോപിക്കുന്നു.

click me!