
തിരുവനന്തപുരം: പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുട സുരക്ഷാകവചം അരോചകമാണെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍. സെന്‍കുമാറിന്‍റെ ശത്രുക്കളെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ മിത്രങ്ങളായി കാണരുത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയിൽ ഉപദേശകനെ പോലെ മറ്റൊരു അധികാരകേന്ദ്രം വേണ്ട. സ്റ്റേഷനുകളിൽ കേസ് ഡയറികൾ തിരുത്തുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
പൊലീസിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെൻകുമാർ ആരോപണം ഉന്നയിച്ചത്. യോഗത്തിനെത്തിയ സെന്‍കുമാര്‍ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്ന് പേജുകളിലായി എഴുതി നല്‍കുകകയും ചെയ്തു. ഈ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ ഉപദേശകനടക്കമുള്ളവരെ രൂക്ഷമായി സെന്‍കുമാര്‍ വിമര്‍ശിക്കുന്നത്.
അടുത്തു നിൽക്കുന്നവരെല്ലാം മിത്രങ്ങളായി കാണരുത്. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിൽ പോലും ഡിജിപിക്ക് ഇപ്പോൾ നിയന്ത്രണമില്ല. ജനങ്ങളിൽ നിന്നും മുഖ്യമന്ത്രിയെ അകറ്റാനാണ് ചുറ്റുമുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam