
തിരുവനന്തപുരം: ചാരക്കേസില്‍ ഉള്‍പ്പെടുത്തി തേജോവധം ചെയ്തവര്‍ക്കെതിരെ തുറന്ന് പറച്ചിലുമായി ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജന്‍ നന്പിനാരായണന്റെ ആത്മകഥ. അറസ്റ്റിന് മുന്‍കയ്യെടുത്ത അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് പിന്നീട് മാപ്പിരന്നതടക്കം വന്‍ കോളിളക്കമുണ്ടാക്കാവുന്ന വെളിപ്പെടുത്തലുകളാണ് പുസ്‌കതത്തിന്റെ ഉള്ളടക്കം. ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ എന്ന് പേരിട്ട പുസ്തകം നാളെ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും
രാജ്യം മുഴുവന്‍ കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ രാഷ്ട്രീയ പകപോക്കലിന്റെയും ആരോപണ-പ്രത്യാരോപണങ്ങളുടെയും പുകമറമാറാത്ത കാല്‍നൂറ്റാണ്ടിന്റെ നാള്‍വഴികളാണ് പുസ്തകം പറയുന്നത്.
ആരോപണം ഉയര്‍ന്നത് മുതല്‍ 52 ദിവസത്തെ ജയില്‍വാസവും ഒടുവില്‍ കുറ്റവിമുക്തനാകുന്നത് വരെയുള്ള ഒട്ടേറെ സംഭവങ്ങളും ഓര്‍ത്തെടുക്കുകയാണ് നന്പി നാരായണന്‍. പുറത്തിറങ്ങും മുന്‍പെ വാര്‍ത്തയാകുന്ന പുസ്‌കതത്തിലെ ആദ്യ വിവാദം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെതിരായ വെളിപ്പെടുത്തലാണ്. അറസ്റ്റിന് മുന്‍കയ്യെടുത്ത സിബിമാത്യൂസ് പിന്നീട് സുഹൃത്ത് സൂര്യാകൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് മാപ്പിരന്നെന്ന് നന്പിനാരായണന്‍
എന്നാല്‍ സംസാരിച്ചത് സത്യമാണെങ്കിലും ക്ഷമാപണമോ മാപ്പപേക്ഷയോ ഉണ്ടായിട്ടില്ലെന്നാണ് സിബി മാത്യൂസ് പറയുന്നത്.
കൂടിക്കാഴ്ച സൂര്യാ കൃഷ്ണമൂര്‍ത്തിയും ശരിവയ്ക്കുന്നുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വൈകീട്ടാണ് പ്രകാശന ചടങ്ങ്. ഒരു ജന്മം മുഴുവന്‍ നീണ്ട സഹനത്തിന്റെ കഥക്ക് പുസ്തക രൂപമാകുമ്പോള്‍ മനസിലുള്ളതെല്ലാം പുസ്തകത്തില്‍ കൊട്ടി തീര്‍ത്തിട്ടുണ്ടെന്ന് നമ്പിനാരായണന്‍ പറഞ്ഞു നിര്‍ത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam