കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Published : Oct 17, 2016, 01:17 PM ISTUpdated : Oct 04, 2018, 07:06 PM IST
കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Synopsis

കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ പതിനൊന്ന് മണിയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യ നയം മൂലം നഷ്ടമുണ്ടായ ചില ബാറുടമകളുടെ ഗൂഢാലോചനയാണ് കേസെന്നായിരുന്നു ചോദ്യം ചെയ്യലിന് മുന്‍പ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. 

പൂട്ടേണ്ട ബിവറേജസ് ഔട്ട് ലെറ്റുകളുടെ പട്ടിക തയ്യാറാക്കിയത് ചില ബാറുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തിലായിരുന്നുവെന്ന വി എം രാധാകൃഷ്ണന്‍റെ ആരോപണത്തോട് രാധാകൃഷ്ണനും ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ബാബുവിന്‍റെ പ്രതികരണം.

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബാബു , കേസിന്‍റെ ഉദ്ദേശ്യ ശുദ്ധിയേയും അന്വേഷണത്തിന്‍റെ വിശ്വാസ്യതയേയുംചോദ്യം ചെയ്താണ് മാധ്യമങ്ങളോട് പ്രതികരിച്ചത് ബാര്‍ ബിയര്‍ പാര്‍ലര്‍  ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും ബെവ്കോ ഔട്ട് ലേറ്റുകള്‍ അടച്ചു പൂട്ടുന്നതിലും കെ ബാബു വഴിവിട്ട് ഇടപെട്ട് കോടികള്‍ സമ്പാദിച്ചു എന്നാണ് കേസ്. വരും ദിവസങ്ങളിലും ബാബുവിനെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ഡലപൂജയ്ക്ക് ഒരാഴ്ച മാത്രം; ഇന്ന് 6 മണിവരെ ശബരിമലയിലെത്തിയത് 67000 തീർത്ഥാടകർ
'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി