ജനങ്ങളേക്കാൾ വലുതല്ല പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി

Web Desk |  
Published : May 19, 2018, 05:23 PM ISTUpdated : Jun 29, 2018, 04:17 PM IST
ജനങ്ങളേക്കാൾ വലുതല്ല പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി

Synopsis

ദേശീയഗാനത്തിനിടയിലെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ച് രാഹുല്‍ അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞു ബിജെപി കർണാടകയിലെ ജനങ്ങളേയും ജനാധിപത്യത്തേയും അവഹേളിച്ചു  

ദില്ലി: ബിജെപി കർണാടകയിലെ ജനങ്ങളേയും ജനാധിപത്യത്തേയും അവഹേളിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനങ്ങളേക്കാൾ വലുതല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു‍. 

ദേശീയ ഗാനത്തിനിടയിലെ ബിജെപി അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനെയും രാഹുല്‍ വിമര്‍ശിച്ചു. ഇതാണ് ബിജെപിയും ആർ എസ് എസ്സും ചെയ്യുന്നത്
 രാഹുൽ ഗാന്ധി വിമര്‍ശിച്ചു. അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് തെളിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. യെദ്യൂരപ്പ രാജി വെച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

യെദ്യൂരപ്പയുടെ രാജിക്ക് തൊട്ടുപിന്നാലെ ഓപ്പറേഷന്‍ ലോട്ടസ് പരാജയപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പ്രതികരണം. ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രലോഭനവും ഭീഷിണിയും അതിജീവിച്ച  എംഎല്‍എമാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.

രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍‌എമാര്‍ ആഹ്ലാദപ്രകടനവുമായി വിധാന്‍സൗധയ്ക്ക് പുറത്തേക്കിറങ്ങി. പ്രവര്‍ത്തകരും അനുഭാവികളും സംസ്ഥാനമെങ്ങും മധുപരലഹാരവിതരണവും ആഹ്ലാദപ്രകടനവും തുടങ്ങി. ജനാധിപത്യത്തിന്‍റെ വിജയമെന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. കര്‍ണാടകത്തിന്‍റെ കുതിരകച്ചടവം ബിജെപിയുടെ പ്രതിശ്ചായയെ ബാധിച്ചുവെന്നാണ് ആര്‍എസ്എസിന്‍റെ വിലയിരുത്തല്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ