
മലപ്പുറത്ത് വർഷങ്ങള്‍ക്കുമുമ്പ് നടന്ന പൈപ്പ് ബോംബ്സ്ഫോടനത്തിന് പിന്നിൽ പിടികൂടിവരാണ് പിന്നീട് നിരവധി തീവ്രവാദ കേസുകളിൽ ഉള്‍പ്പെട്ടത്. കണ്ണൂരിൽ വിതരണം ചെയ്ത പാക് കള്ളനോട്ട് ശൃഖല അന്വേഷിച്ചപ്പോള്‍ തടിയന്‍റവിട നസീർ കുരുങ്ങി.
മുൻ മുഖ്യമന്ത്രി ഇ.ക.നായരെ കൊലപ്പെടുത്താൻ പദ്ധ തയ്യാറാക്കിയതും നസീർ ഉള്‍പ്പെടുന്ന സംഘമായിരുന്നു. 90കളുടെ ആദ്യമായിരുന്നു ഈ കേസുകള്‍ റിപ്പോർട്ട് ചെയ്തത്. വിദേശത്തു വച്ച് തീവ്രവാദ സംഘങ്ങളിൽ ചേർന്ന മലയാളികളാണ് തീവ്രവാദം പ്രവർത്തനങ്ങളിലേക്ക് ചിലരെ ആകർഷിച്ചത്.
സംസ്ഥാനത്തേക്ക് ഒഴുകിയ ഹവാല പണം തീവ്രവാദത്തെ സഹായിച്ചിരുന്നുവെന്ന നിരവധി രഹസ്യാന്വേഷണ റിപ്പോർട്ടുകള്‍ പൊലിസിന് ലഭിച്ചിരുന്നു. നിയവിരുദ്ധ പ്രവർത്തനങ്ങളിൽ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തിയാണ് ഒപ്പം നിർത്തിയത്.
പാനായിക്കുളം- വാഗമണ്‍ തീവ്രവാദ ക്യാമ്പുകളില്‍ പങ്കെടുത്തവരാണ് പിന്നീട് രാജ്യത്തു നടന്ന നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായിട്ടുള്ളത്. അതിനാൽ കേരളം സുരക്ഷിതമായെന്ന തോന്നൽ തെറ്റാണ്. പക്ഷെ കേരളത്തിലെ സാഹചര്യത്തിൽ തീവ്രവാദത്തിന് കേരളത്തിൽ വലിയ വേരോട്ടം ഉണ്ടാകില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam