മുൻ റെയിൽവെ മന്ത്രി മുകുൾ റോയ് ബി.ജെ.പിയിൽ

Published : Nov 03, 2017, 08:42 PM ISTUpdated : Oct 05, 2018, 04:12 AM IST
മുൻ റെയിൽവെ മന്ത്രി മുകുൾ റോയ് ബി.ജെ.പിയിൽ

Synopsis

കൊല്‍ക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് വിട്ട മുൻ റെയിൽവെ മന്ത്രി മുകുൾ റോയ് ബി.ജെ.പിയിൽ. ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മുകുൾ റോയിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു. ബി.ജെ.പിയുടെ പിന്തുണകൊണ്ടാണ് തൃണമൂൽ കോണ്‍ഗ്രസിന് ഇത്രയും വളരാനായതെന്ന് മുകുൾ റോയ് പറഞ്ഞു. 

ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നും മുകുൾ റോയ് അഭിപ്രായപ്പെട്ടു. മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുകുൾ റോയ് നേരത്തെ തൃണമൂൽ കോണ്‍ഗ്രസ് വിടുകയും രാജ്യസഭാംഗത്വവും രാജിവെക്കുകയും ചെയ്തിരുന്നു. മുകുൾ റോയിയെ ബി.ജെ.പിയിലക്ക് എത്തിക്കാനായത് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്
ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല, നിലംപൊത്തിയത് നിർമാണത്തിൽ ഇരുന്ന കെട്ടിടം