
ജനീവ: ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. യു.എന്‍ വൃത്തങ്ങളാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
1962 മുതല്‍ യു.എന്നുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു കോഫി അന്നന്‍. തുടര്‍ന്ന് 1992 മുതല്‍ 1996 വരെ ഐക്യരാഷ്ട്രസഭയിലെ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇതിന് ശേഷം 1997- 2006 കാലഘട്ടത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു.
യു.എന്‍ സെക്രട്ടറി ജനറല്‍ പദമൊഴിഞ്ഞ ശേഷം സംഘടനയുടെ സിറിയന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ചു. അക്കാലങ്ങളില്‍ സിറിയന്‍ സമാധാന ചര്‍ച്ചകളില്‍ കോഫി അന്നന്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. 2001ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും കോഫി അന്നനെ തേടിയെത്തിയിരുന്നു.
1938ല്‍ ഘാനയിലായിരുന്നു കോഫി അന്നന്റെ ജനനം. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരന്‍ കൂടിയാണ് കോഫി അന്നന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam