പ്രളയം; ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ

Published : Aug 18, 2018, 12:27 PM ISTUpdated : Sep 10, 2018, 02:36 AM IST
പ്രളയം; ഇന്ത്യ ഇതുവരെ സഹായം ആവശ്യപ്പെട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ

Synopsis

കേരളജനത നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തില്‍ യു.എന്‍ ദുഖം രേഖപ്പെടുത്തി. ഇതുവരെ ഇന്ത്യ സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ യു.എന്‍ പ്രതിനിധികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് സെക്രട്ടറി ജനറല്‍ അറിയിച്ചു

ന്യൂയോര്‍ക്ക്: പ്രളയം ദുരിതം വിതച്ച കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. കേരളത്തിലെ സംഭവങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. 

'കേരളത്തില്‍ എത്ര ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇക്കാര്യത്തിലുള്ള ദുഖം അറിയിക്കുകയാണ്. എന്നാല്‍ ഇതുവരെ ഇന്ത്യ ദുരന്തം സംബന്ധിച്ച് ഒരു സഹായവും ആവശ്യപ്പെട്ടില്ല.'- ഗുട്ടറസ് അറിയിച്ചു.

ഇന്ത്യ സഹായമാവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലുള്ള യു.എന്‍ പ്രതിനിധികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദോഹയിൽ നിർണായക കൂടിക്കാഴ്ച, ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; ഊർജ-വ്യാപാര മേഖലകളിലെ സഹകരണം ചർച്ചയായി
ഇൻസ്റ്റഗ്രാമിനെതിരെ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര നടപടി, കീവേഡ് പരസ്യങ്ങളിലൂടെ കുട്ടികളുടെ ദൃശ്യങ്ങൾ പോലും ദുരുപയോഗം ചെയ്തതിൽ നോട്ടീസ്, 7 ദിവസം സമയം