
ഹരിയാന: അന്തേവാസിയായ സ്ത്രിയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ച സൗദ തലവന്‍ ഗുര്‍മീദ് റാം റഹീമിന്‍റെ വസതിയില്‍നിന്ന് വനിതാ ഹോസ്റ്റലിലേക്കുള്ള രഹസ്യ തുരങ്കം അന്വേഷണസംഘം കണ്ടെത്തി. ദേരാ സച്ചാ സൗദ ആസ്ഥാനത്ത് നടന്ന റെയ്ഡിലാണ് രഹസ്യ തുരങ്കം കണ്ടെത്തിയത്. രണ്ട് തുരങ്കങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അതിലൊന്ന് വനിതാ ഹോസ്റ്റലിലേക്കുള്ളതാണ്. മറ്റൊന്ന് ദേരാ ആശ്രമ പരിസരത്തുനിന്ന് അഞ്ചേ് കിലോമീറ്റർ മാറി റോഡിലാണ് തുറക്കുന്നത്.
ഗുര്‍മീതിന്‍റെ വസന്തിയില്‍നിന്നാണ് തുരങ്കങ്ങള്‍ ആരംഭിക്കുന്നത്. വെളളിയാഴ്ച്ച നടന്ന പരിശോധനയിലാണ് രഹസ്യ തുരങ്കങ്ങള്‍ കണ്ടെത്തിയത്. ദേരാ ആശ്രമത്തില്‍ നിന്ന് നൂറ് കണക്കിന് ജോഡി ഷൂസുകളും വസ്ത്രങ്ങളും തൊപ്പികളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അനധികൃത സ്ഫോടക വസ്തുനിര്മാണശാലയും കണ്ടെത്തിയിരുന്നു.
സ്ഫോടക വസ്തുക്കളും പടക്കങ്ങളും ഇവിടെനിന്ന് കണ്ടെടുത്തതായി സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്റ പറഞ്ഞു. ഇവിടെനിന്നും 85 പെട്ടി സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. 800 ഏക്കര്‍ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം ആശ്രമത്തില്‍നിന്ന് പ്ലാസ്റ്റിക് നാണയങ്ങള്‍, ഹാര്‍ഡ് ഡിസ്ക്, കംപ്യൂട്ടറുകള്‍, കാറുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam