ചെന്നെയില്‍ പാര്‍പ്പിട സമുച്ചയത്തിൽ തീപിടുത്തം: 4 പേര്‍ വെന്തുമരിച്ചു

Published : May 08, 2017, 03:00 AM ISTUpdated : Oct 05, 2018, 02:39 AM IST
ചെന്നെയില്‍ പാര്‍പ്പിട സമുച്ചയത്തിൽ തീപിടുത്തം: 4 പേര്‍ വെന്തുമരിച്ചു

Synopsis

ചെന്നൈ: ചെന്നൈ: വടപളനിയിലെ അപ്പാര്‍ട്ടുമെന്റിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു കുട്ടികള്‍ അടക്കം നാല് പേര്‍ വെന്തുമരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 4.45ഓടെയായിരുന്നു തീപിടുത്തം.

മീനാക്ഷി (60), ശെല്‍വി (30), ശാലിനി (10), സഞ്ചയ് (4) എന്നിവരാണ് മരിച്ചത്. കെട്ടിടത്തില്‍ പുക ശ്വസിച്ച് അഞ്ചു പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിനുപുറമെ അഞ്ച്‌പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

അപ്പോര്‍ട്ടുമെന്റിന്റെ താഴത്തെനിലയിലാണ് അഗ്നിബാധയേറ്റത്. അടുത്തുള്ള വൈദ്യുതി ബോക്‌സില്‍ നിന്നുമാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. ഫ്‌ളാറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 14ഓളം വാഹനങ്ങളും കത്തിനശിച്ചു. തീ അണയ്ക്കുവാനുള്ള ശ്രമം തുടരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു
വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി