
മലപ്പുറം: മങ്കടയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഘത്തിലെ നാലു പേര്‍ അറസ്റ്റിലായി. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതയില്‍ ഹാജരാക്കും. പെരിന്തല്‍മണ്ണ കോടതിയില്‍ രാവിലെ പതിനൊന്നു മണിയോടെയാണ് പ്രതികളെ കൊണ്ടുവരിക. കൊലപാതകം നടന്ന വീട്ടിലെ സ്ത്രീയുടെ ഭര്‍ത്താവിന്റ ബന്ധുവും സമീപത്ത് താമസിക്കുന്നവരുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായവത്. കേസിലെ പ്രധാനപ്രതികളായ രണ്ടുപേരെ കുടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു
കൊലപാതകം നടന്ന വീട്ടിലെ സാജിത എന്ന സ്തീയുടെ ബര്‍ത്താവിന്റ സഹോദരന്‍ അബ്ദുള്‍ ഗഫുര്‍, ഇയാളുടെ സുഹൃത്തുകളും അയല്‍ക്കാരുമായ ഷറഫുദ്ദീന്‍, അബ്ദുള്‍ നാസര്‍, ഷഫീഖ്, എന്നിവരുമാണ് അറസ്റ്റിലായത്. എല്ലാവരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ്.
സ്തീയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകനായ സുഹാലിനേയും സുഹൃത്ത് സക്കീറിനും വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മൂന്നു സ്‌ക്വാഡ് അനേഷണസംഘം ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നുണ്ട്. കൊലപാതകത്തിന്റ ലക്ഷ്യത്തെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായ സുചനകള്‍ ഇല്ല. രാഷ്രീയ കൊലപാതകമല്ലെന്നതാണ് ഇപ്പോഴത്തെ നിഗമനമെന്നും അന്വേഷണസംഘം അറിയിച്ചു. പ്രതികളെ ഇന്നോ നാളെയോ കോടതിയില്‍ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam