
ടെക്‌സാസ്: യുഎസില്‍ കറുത്തവര്‍ഗക്കാരെ പോലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഡാളസില്‍ നടന്ന മാര്‍ച്ചില്‍ പോലീസിനു നേര്‍ക്ക് വെടിവയ്പ്. നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെന്നു കരുതുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളുടെ ചിത്രം പോലീസ് ട്വീറ്റ് ചെയ്തിരുന്നു. ശക്തമായ തെരച്ചിലിനൊടുവിലാണ് രണ്ട് അക്രമികളെ കസ്റ്റഡിയിലെടുത്തത്.
മിനിസോട്ടയിലും ലൂസിയാനയിലും ഉണ്ടായ പോലീസ് വെടിവയ്പില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. വ്യാഴാഴ്ച രാത്രിയില്‍ നടന്ന മാര്‍ച്ചിനിടെ ഒളിപ്പോരാളികളായ രണ്ടു പേര്‍ പോലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. ഡൗണ്‍ടൗണില്‍ പ്രാദേശിക സമയം രാത്രി 8.45 നായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പോലീസുകാര്‍ക്കുനേരെ രണ്ടുപേര്‍ പേര്‍ വെടിയുതിര്‍ക്കുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇവിടുത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും അക്രമികള്‍ രക്ഷപെട്ടു. പ്രതികളിലൊരാളുടെ ചിത്രം പോലീസ് ടിറ്ററിലൂടെ പുറത്തുവിട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പോലീസ് വെടിവയ്പില്‍ കറുത്തവര്‍ഗക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവമാണ് പ്രതിഷേധത്തിനിടയാക്കിയത്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
മിനിസോട്ടയിലെ മിനിയപോലിസിലാണ് ഫിലാന്‍ഡോ കാസ്റ്റിലെന്ന യുവാവ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സംഭവം കാസ്റ്റിലിന്റെ കാമുകി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുകയും രാജ്യാന്തര തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.
കാമുകനു നാല് വെടിയുണ്ടകളേറ്റെന്നും പോലീസ് കൊലപ്പെടുത്തിയെന്നും പറഞ്ഞു വിലപിക്കുന്ന റിനോള്‍ഡിന്റെയും ഡ്രൈവിംഗ് സീറ്റില്‍ വെടിയേറ്റ് കിടക്കുന്ന ഫിലാന്‍ഡോയുടെ ദൃശ്യങ്ങളുമാണ് ഒമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. നാലു വയസുകാരി മകളും കാറിനുള്ളിലുണ്ട്.
പിന്‍ഭാഗത്ത് ലൈറ്റ് ഇല്ലാത്തതിനെത്തുടര്‍ന്നാണ് ഇവരുടെ കാര്‍ പോലീസ് തടഞ്ഞത്. വെടിയേല്‍ക്കുന്നതിനു മുമ്പ് തോക്ക് കൈവശം വയ്ക്കാന്‍ തനിക്കു ലൈസന്‍സ് ഉണെ്ടന്നു ഫിലാന്‍ഡോ പോലീസിനോട് പറഞ്ഞതായും റിനോള്‍ഡ് പറഞ്ഞു. നേരത്തെ ലൂസിയാനയിലും പോലീസ് വെടിവയ്പില്‍ കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam