എക്സിബിഷനിലെ കെമിക്കല്‍ പരീക്ഷണം ദുരന്തമായി;  നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Published : Nov 07, 2017, 05:50 PM ISTUpdated : Oct 05, 2018, 12:03 AM IST
എക്സിബിഷനിലെ കെമിക്കല്‍ പരീക്ഷണം ദുരന്തമായി;  നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Synopsis

തിരുവനന്തപുരം: ധനുവച്ചപുരം കോളേജില്‍ എക്‌സിബിഷന്‍ കാണാന്‍ പോയ നാല് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പൊള്ളലേറ്റ നിലയില്‍ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനുവച്ചപുരം ഗവ:ഹൈസ്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പൊള്ളലേറ്റത്. 

എക്‌സിബിഷനില്‍ നടന്ന കെമിക്കല്‍ പരീക്ഷണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്. റോഷന്‍, ലിജീഷ്, അനുഎബ്രഹാം, കൃഷ്ണ വരുണ്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ക്ക് 10 ശതമാനത്തോളം പൊള്ളലേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി ഇവരെ അഡ്മിറ്റാക്കി.
 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ വിമർശനം; തുരങ്കപാത നിർമാണം പുനരാരംഭിക്കണമെന്നടക്കം 3 പ്രമേയവും പാസാക്കി
ഹോസ്റ്റലിലെ ലഹരി ഉപയോ​ഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്തു; തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനം നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതി