ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും

Published : Sep 27, 2017, 06:57 AM ISTUpdated : Oct 05, 2018, 04:05 AM IST
ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും

Synopsis

ദില്ലി: യമനില്‍ ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ ഏഴരയ്‌ക്ക് ദില്ലിയിലെത്തുന്ന ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും.

യമനിലെ ഐഎസ് തടങ്കലില്‍ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ രാവിലെ ഏഴരയ്‌ക്ക് ദില്ലിയിലെത്തും. വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ എത്തുക. വിമാനത്താവളത്തില്‍ നിന്ന്  ബിഷപ് ഹൗസിലെത്തുന്ന ഉഴുന്നാലില്‍  ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി കൂടിക്കാഴ്ച നടത്തും.

പത്തരയ്‌ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ കൂടിക്കാഴ്ച. ഒരു മണിക്കൂര്‍ ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും.ശേഷം വിദേശകാര്യമന്തി സുഷമാ സ്വരാജിന്റെ വസതിയിലെത്തില്‍. മോചനത്തിനായി വിദേശകാര്യമന്ത്രാലയം നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിക്കും.

വത്തിക്കാന്‍ എംബസിയില്‍ ഉച്ചഭക്ഷണം. വൈകീട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും. ദില്ലിയിലെ ഗോള്‍ഡക്കാന കത്തീഡ്രല്‍ ചര്‍ച്ചില്‍ പ്രത്യേക കുര്‍ബാന. രാത്രി ഓക്‌ലയിലെ ഡോണ്‍ ബോസ്കോയില്‍ അത്താഴം. 29ന് ഫാ ഉഴുന്നാലില്‍ ബാംഗ്ലൂരിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് തിരിക്കും. രണ്ടു ദിനം അവിടെ തങ്ങിയ ശേഷം ജന്മനാട്ടിലെത്തും.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്