റഫാൽ ഇടപാട്: അഴിമതി ആരോപണം സജീവമാകുന്നു

Web Desk |  
Published : Jul 21, 2018, 06:16 AM ISTUpdated : Oct 02, 2018, 04:26 AM IST
റഫാൽ ഇടപാട്: അഴിമതി ആരോപണം സജീവമാകുന്നു

Synopsis

റഫാൽ ഇടപാടിൽ മോദി പറയുന്നത് സത്യമല്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു രാജ്യത്തെ രാഹുൽ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി

ദില്ലി: അവിശ്വാസ പ്രമേയ ചര്‍ച്ചയോടെ റഫാൽ ഇടപാടിനെ ചൊല്ലിയുള്ള വിവാദം വീണ്ടും സജീവമായി . റഫാൽ ഇടപാടിൽ മോദി പറയുന്നത് സത്യമല്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ രാഹുൽ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. 36 യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സിൽ നിന്ന് വാങ്ങുന്ന 58,000 കോടിയുടെ റഫാൽ ഇടപാട് . 

ഇതിൽ ഓരോ വിമാനത്തിന്‍റെയും വിലയെത്ര ഇതേ ചൊല്ലിയാണ് വിവാദം. സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ .പക്ഷേ വെളിപ്പെടുത്താൻ സുരക്ഷാ കരാര്‍  തടസമല്ലെന്ന്  ഫ്രഞ്ച് പ്രസിഡന്‍് തന്നോട് പറഞ്ഞെന്ന രാഹുൽ ഗാന്ധിയുടെ വാദത്തോടെയാണ് റഫാൽ വീണ്ടും സജീവമാകുന്നത് .

എന്നാൽ ഫ്രഞ്ച് പ്രസിഡന്‍റ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഉദ്ധരിച്ച് പ്രതിരോധ മന്ത്രി ആരോപണത്തെ നേരിട്ടു. ഏതൊക്ക വിവരങ്ങള്‍ പുറത്തു വിടാമെന്ന് ഇന്ത്യയിലെ സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കൂടി അഭിമുഖത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് വ്യക്തമാക്കുന്നുണ്ട്. അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ റഫാൽ മുഖ്യവിഷയമായതോടെ ഫ്രാന്‍സ് വിശദീകരണവുമായി എത്തി. 

പ്രതിരോധ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സുരക്ഷയുടെ ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടരുതെന്ന കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിൽ 2008 ൽ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിശദീകരണം. അതിൽ 2016 ൽ ഉണ്ടാക്കിയ റഫാൽ ഇടപാടിനും ബാധകമാണ്. സുരക്ഷാ പ്രശ്നം പറയുമ്പോള്‍ വിമാനങ്ങളുടെ വിലയെക്കുറിച്ച് വെളിപ്പെടുത്താമോയെന്ന് കാര്യത്തിൽ വ്യക്തത ഫ്രാന്‍സിന്റെ വിശദീകരണത്തിലും ഇല്ല. രാഹുൽ തന്‍റെ വാദത്തിൽ ഉറച്ചു നില്‍ക്കുമ്പോള്‍ മോദിയുടെ മറുപടി രാജ്യസുരക്ഷ എന്നത് മാത്രമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരസേനാ മേധാവിയുടെ സന്ദർശനത്തിൽ സുപ്രധാന തീരുമാനം, ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ, ഭീകരതയ്ക്കെതിരെ ഒന്നിച്ച്
വീട് കൊണ്ട് അവസാനിക്കുന്നില്ല സർക്കാരിന്‍റെ കരുതൽ, താമസം തുടങ്ങി 3 മാസം വൈദ്യുതി, കുടിവെള്ള ബിൽ അടയ്ക്കേണ്ട; അറിയിച്ചത് കളക്ടർ