ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗ കേസ്; അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്

By Web TeamFirst Published Sep 26, 2018, 7:49 AM IST
Highlights

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ് പ്രതികരിച്ചിരുന്നു. ബിഷപ്പിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് മിഷനറീസ് ഓഫ് ജീസസ് ആരോപിക്കുന്നു. 

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധിനിക്കാന്‍ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.  കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിലും ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. രണ്ട് കേസുകളും കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ് പ്രതികരിച്ചിരുന്നു. ബിഷപ്പിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് മിഷനറീസ് ഓഫ് ജീസസ് ആരോപിക്കുന്നു. കന്യാസ്ത്രീ മഠങ്ങളിൽ അസമയത്ത് പൊലീസ് തങ്ങുന്നുവെന്നും കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങിക്കാൻ ശ്രമം നടക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസിന്‍റെ  വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. മൊഴി നല്‍കിയില്ലെങ്കില്‍ കൂട്ടു പ്രതിയാക്കുമെന്ന് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുവെന്നും മിഷനറീസ് ഓഫ് ജീസസിന്‍റെ വാർത്താക്കുറിപ്പില്‍ ആരോപണമുണ്ട്.

click me!