മണ്ണുത്തി -ഇടപ്പള്ളി ദേശീയപാത നിർമ്മണത്തിൽ വൻക്രമക്കേട് കണ്ടെത്തി

Web Desk |  
Published : May 26, 2018, 07:32 AM ISTUpdated : Jun 29, 2018, 04:03 PM IST
മണ്ണുത്തി -ഇടപ്പള്ളി ദേശീയപാത നിർമ്മണത്തിൽ വൻക്രമക്കേട് കണ്ടെത്തി

Synopsis

ഡ്രൈനേജ്, ലൈറ്റിങ്ങ്, ബസ്ബേ, ഷെൽട്ടർ, സിഗ്നൽ സംവിധാനങ്ങൾ എന്നിവ 5 വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കിയിട്ടില്ല.. 

കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച അഭിഭാഷക കമ്മീഷൻ.പാതയില്‍  നിരന്തരം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നതും റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലമെന്നും കമ്മീഷൻ റിപ്പോര്‍ട്ടിലുണ്ട്.

തൃശൂര്‍ ഇരിങ്ങാലകുട സ്വദേശി  അഡ്വക്കറ്റ് ജോബി പുളിക്കൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ്  മനുഷ്യകാശ കമ്മീഷൻ  ദേശീയപാതയുടെ നിര്‍മ്മാണത്തിലെ അപാകതയെ കുറിച്ച് പഠിക്കാൻ അഭിഭാഷകകമ്മീഷനെ നിയോഗിച്ചത്. തെളിവുകളുടേയും രേഖകളുടേയും ശാത്രീയ പരിശേധന കളുടേയും പിൻ ബലത്തിൽ ആണ് അഭിഭാഷക കമ്മീഷൻ p. പ്രമോദ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം ഉണ്ടായ വാഹനാപകടങ്ങൾ മരണങ്ങൾ എന്നിവ കണക്കു സഹിതം വ്യക്തമാക്കുന്നു. ആവശ്യം വേണ്ട സർവീസ് റോഡുകൾ ഇനിയും നിർമ്മിച്ചിട്ടില്ല. ഡ്രൈനേജ്, ലൈറ്റിങ്ങ്, ബസ്ബേ, ഷെൽട്ടർ, സിഗ്നൽ സംവിധാനങ്ങൾ എന്നിവ 5 വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കിയിട്ടില്ല.. 

അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം 42 കിലോമീറ്റർ നീളുന്ന ദേശീയപാതക്ക് ഇരുവശത്തുമുള്ള നെൽപാടങ്ങൾ ഉപയോഗശ്യന്യമായി എന്നും റിപ്പാർട്ട് സൂചിപ്പിക്കുന്നുണ്ട്.2003 ൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ടോൾ നിരക്ക് നിശ്ചയിച്ചത്  വാഹനങ്ങളുടെ എണ്ണം പതിൻമടങ്ങ് വർദ്ധിച്ചതിനാല്‍ റീസർവേ നടത്തി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും റിപ്പോർട്ടിലുണ്ട്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയെ സമീപിക്കാനാണ് പരാതിക്കാരൻറെ തീരുമാനം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ