പ്രവാസികളെ കബളിപ്പിക്കുന്ന സംഘങ്ങൾ ഗൾഫ് മേഖലയിൽ വ്യാപകമാകുന്നു

Published : Jun 10, 2016, 03:26 AM ISTUpdated : Oct 05, 2018, 02:02 AM IST
പ്രവാസികളെ കബളിപ്പിക്കുന്ന സംഘങ്ങൾ ഗൾഫ് മേഖലയിൽ വ്യാപകമാകുന്നു

Synopsis

റിയാദ്: വിസയും മറ്റ് താമസരേഖകളും ശരിയല്ലെന്ന് കാട്ടി പ്രവാസികളെ കബളിപ്പിക്കുന്ന സംഘങ്ങൾ ഗൾഫ് മേഖലയിൽ വ്യാപകമാകുന്നു. രേഖകൾ ഉടൻ ശരിയാക്കിയില്ലെങ്കില്‍ അറസ്റ്റും നാട് കടത്തലും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.ഇത്തരക്കാരുടെ കെണിയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി  മുന്നറിയിപ്പ് നൽകി. 

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍  കുടുങ്ങരുതെന്ന മുന്നറിയിപ്പാണ് എംബസി വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നും പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇത്തരമെരു മുന്നറിയിപ്പ്. ഇമിഗ്രേഷന്‍ രേഖകളിലും മറ്റും നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും പറഞ്ഞാണു തട്ടിപ്പിനുള്ള ഇവരുടെ നീക്കം. 

തുടര്‍ന്ന്, രേഖകള്‍ ശരിപ്പെടുത്തിയില്ലെങ്കില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും ജോലി ചെയ്യുന്ന രാജ്യത്തുനിന്നു നാടുകടത്താന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു ഭയപ്പെടുത്തും. പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഭിഭാഷകനെ സമീപിക്കേണ്ടതാണെന്നും അതില്‍ സഹായിക്കാമെന്ന് പറഞ്ഞ് പണം ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

എംബസിയില്‍ നിന്നുള്ളവരാണന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘങ്ങള്‍  ആളുകളെ വിളിക്കുന്നത്.അത്‌കൊണ്ട് തന്നെ പലരും ഇത്തരം ചതിക്കുഴിയില്‍ വീഴാറുണ്ട്. ഇത്തരത്തില്‍ ടെലിഫോണ്‍ കോള്‍ ലഭിക്കുകയാണെങ്കില്‍ എംബസിയെ അറിയിക്കണമെന്നാണ്  കുവൈത്തിലെ ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ വിവി രാജേഷിന് ആശംസ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്, 'പ്രചരിക്കുന്ന വാർത്ത തെറ്റ്'
അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്