
നിര്‍ധനാരായ ആയിരം പേര്‍ക്ക് സൗജന്യമായി വീട് വെച്ചു നല്‍കുന്ന പദ്ധതിയുടെ പേരിലാണ് വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി. ദിലിപിന്റെ നേത്വത്തിലുള്ള ജി.പി ചാരിറ്റബിള്‍ ട്രസ്റ്റും കേരള ആക്ഷന്‍ ഫോഴ്സും ചേര്‍ന്നാണ് പദ്ധതി പദ്ധതി നടപ്പാക്കുന്നത്. 2,800 അപേക്ഷകള്‍ ഇതിനകം ലഭിച്ചു. ഇതിനിടെയാണ് പുനലൂര്‍ സ്വദേശിയായ രാജീവ്, പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പണം പിരിക്കവേ ഒരു വീട്ടുടമ ഇത് മൊബൈലില്‍ പകര്‍ത്തി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു
തുടര്‍ന്ന് ഈ വീഡിയോ സഹിതം ഭവനപദ്ധതി കണ്‍വീനര്‍ എ.എസ് രവിചന്ദ്രന്‍ ആലുവ പൊലീസില്‍ പരാതി നല്‍കി. ഭവനപദ്ധതി പ്രകാരം 67 വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam