
പഞ്ചായത്തിലെ എല്ലാ വീടുകളിലും 25 മുട്ടക്കോഴികളെ വിതരണം ചെയ്യുന്നതായിരുന്നു സംയോജിത കോഴി ഗ്രാമം പദ്ധതി. ഭാരത് സേവ സമാജ് ഏജന്‍സി തന്നെ മുട്ട സമാഹരിച്ച് വീട്ടമ്മാര്‍ക്ക് മികച്ച വരുമാന മാര്‍ഗ്ഗം ഒരുക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതില്‍ വിശ്വസിച്ചുപോയവരാണ് തട്ടിപ്പിനിരയായത്. 10 അംഗങ്ങളടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഏറാമലയിലെ സ്വകാര്യ ബാങ്ക് ഒന്നരലക്ഷം രൂപ പലിശരഹിത വായ്പ നല്‍കി. എന്നാല്‍ ഈ ഇനത്തില്‍ 57 ലക്ഷത്തോളം രൂപ കൈപ്പറ്റിയത് ബി.എസ്.എസ് എന്ന ഏജന്‍സിയായിരുന്നു. വീട്ടമ്മമാര്‍ അറിയാതെയാണ് ഏജന്‍സി പണം തട്ടിയെടുത്തത്. പലിശയടക്കം വലിയൊരു തുകയാണ് ഇവര്‍ ഓരോരുത്തരും അടയ്‌ക്കേണ്ടത്.
കോഴികളെ വളര്‍ത്താന്‍ ഏജന്‍സി നല്‍കിയ ചെറിയ ഇരുമ്പ് കൂട്ടില്‍ കോഴികള്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ല. ഇറച്ചിക്കോഴിയായി ഇവയെ വാങ്ങാന്‍ പോലും ആളുകള്‍ വിമുഖത കാണിക്കുന്നു. വന്‍ തട്ടിപ്പിന് ഇരായായ ഇവര്‍ ബാങ്കിനെതിരെ നിയമ നടപടിക്കും ബിഎസ്എസ് ഏജന്‍സിക്കെതിരെ പൊലീസിന് പരാതിയും നല്‍കിയിട്ടുണ്ട്. മഹാരാഷ്‌ട്ര ആസ്ഥാനമായുള്ള ഏജന്‍സി സമാന തട്ടിപ്പ് കൂടുതല്‍ പഞ്ചായത്തുകളില്‍ നടത്തിയിട്ടുണ്ടോ എന്നും ആശങ്കയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam