യുപിയിൽ വിദേശികൾക്കുനേരെ വീണ്ടും അതിക്രമം

Published : Dec 11, 2017, 01:15 PM ISTUpdated : Oct 05, 2018, 03:09 AM IST
യുപിയിൽ വിദേശികൾക്കുനേരെ വീണ്ടും അതിക്രമം

Synopsis

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും വിദേശികൾക്കുനേരെ അതിക്രമം. ഫ്രാൻസിൽനിന്നും ഉത്തർപ്രദേശിലെ മിർസാപൂരിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മിർസാപൂരിലെ പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ വിനോദസഞ്ചാരികൾക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.

ഇതേതുടർന്നു തിരിച്ചു പോയ ചെറുപ്പക്കാർ പത്ത് പേരടങ്ങുന്ന സംഘത്തെ കൂട്ടിവന്ന് വിദേശികളെ വീണ്ടും മർദ്ദിക്കുകയായിരുന്നു. വിദേശികൾക്കും അവരുടെ ഇന്ത്യൻ സുഹൃത്തുകൾക്കുമാണ് മിർസാപൂരിൽ ദുരനുഭവം നേരിടേണ്ടിവന്നത്.

സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒക്ടോബറിലും യുപിയിൽ വിദേശികൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി
കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി; മഴക്കുറവ് 6 ശതമാനത്തിൽ നിന്ന് 27 ശതമാനത്തിലേക്ക്, ഉത്തർപ്രദേശിൽ കടുത്ത പ്രതിസന്ധി