മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ കേന്ദ്രം കോഴിക്കോടാണെന്നും ഇവരെല്ലാം രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തുന്നത് കോഴിക്കോട് കടപ്പുറത്താണെന്നും ബിജെപി നേതാവ് ആരോപിച്ചു.
കോഴിക്കോട്: കോഴിക്കോടിനെ അവഹേളിച്ച് ബിജെപി നേതാവ്. ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ കേന്ദ്രം കോഴിക്കോടാണെന്നും ഇവരെല്ലാം രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തുന്നത് കോഴിക്കോട് കടപ്പുറത്താണെന്നും ബിജെപി നേതാവ് ആരോപിച്ചു.




