
ഓക്ക്ലാന്‍റ്: ശ്വസിക്കാനുള്ള വായുവും വില്‍പ്പനയ്ക്ക്. ശ്വസിക്കാനുള്ള മാസ്‌കുകളോടെയുള്ള കുപ്പികളിലാണ് ഈ വായു വരുന്നത്. നാല് കുപ്പിക്ക് വില വരുന്നത് ഏകദേശം 7,350 രൂപ. വില്‍പ്പനയ്‌ക്കെത്തിയ വായു കണ്ടെനറുകളുടെ ചിത്രം ന്യൂസിലാന്‍റ് മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. പുയര്‍ ഫ്രഷ് ന്യൂസിലന്‍ഡ് എയര്‍ എന്ന പേരിലാണ് കുപ്പികളിലാക്കിയ വായു എത്തുന്നത്.
ഓക്ക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ വായു വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. കിവിയാന എന്ന കമ്പനിയാണ് വായു കുപ്പികളിലാക്കി വില്‍പ്പനയക്കെത്തിക്കുന്നത്. ന്യൂസിലന്‍ഡിന്‍റെ ദക്ഷിണ ദ്വീപുകളില്‍ ഹിമപാതരേഖയ്ക്ക് മുകളില്‍ നിന്നാണ് തങ്ങള്‍ ശുദ്ധവായു ശേഖരിക്കുന്നത് എന്നാണ് കിവിയാന കമ്പനിയുടെ വാദം.
ഈ പ്രദേശങ്ങള്‍ നാഗരത്തില്‍ നിന്ന് മാറി നില്‍ക്കുന്നതായത് കൊണ്ട് മനുഷ്യവാസം നൂറ് കണക്കിന് കിലോമീറ്റര്‍ അകലെയാണെന്നും അതുകൊണ്ടു തന്നെ ആ പ്രദേശത്ത് നിന്ന് ശേഖരിക്കുന്ന ശുദ്ധവായു ആണ് ഇവ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അഞ്ച് ലിറ്ററിന്‍റെ ടിന്നുകള്‍ളും ലഭ്യമാണ് ഒന്നിന് 34.50 ഡോളര്‍ വില നല്‍ക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam