
കോഴിക്കോട്: ഗെയ്ല്‍ പ്രശ്നത്തില്‍ സമരം തുടരണോയെന്ന കാര്യത്തില്‍ സമരസമിതിയുടെ തീരുമാനം ഇന്നറിയാം. വൈകുന്നേരം ആറു മണിക്ക് എരഞ്ഞിമാവില്‍ ചേരുന്ന യോഗത്തില്‍ നിലപാട് തീരുമാനിക്കും. സമരസമിതിയുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ ഇനിയും സമരം തുടരണമോയെന്ന് സമിതിയില്‍ ഒരു വിഭാഗം ചോദിക്കുന്നുണ്ട്. സമരം ഏറ്റെടുത്തിട്ടില്ല, പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്ന് യുഡിഎഫ് തിരുത്തുകയും ചെയ്തു. വ്യവസായമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പൈപ്പ് ലൈന്‍ കടന്നു പോകുന്ന പഞ്ചായത്തുകൾ കളക്ടർ ഇന്ന് സന്ദര്‍ശിക്കും. ഭൂമി സംബന്ധമായ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഹെല്‍പ് ഡെസ്കുകള്‍ സജ്ജമാക്കുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam