
റിയാദ്: ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍ട്ട് ധരിക്കാതിരിക്കുന്നതും കണ്ടെത്തുന്ന ക്യാമറകള്‍ സൗദിയിലെ റോഡുകളില്‍ സ്ഥാപിക്കും. ഡ്രൈവിങ്ങിനിടെ സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌താല്‍ ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുള്ള തെളിവായി ഉപയോഗിക്കും
ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന ഏറ്റവും പുതിയ സാഹിര്‍ ക്യാമറകള്‍ സൗദിയിലെ റോഡുകളില്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഈ ക്യാമറകള്‍ പകര്‍ത്തും. വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ്. അമിത വേഗത കഴിഞ്ഞാല്‍ അപകടങ്ങള്‍ക്ക് കാരണം മൊബൈല്‍ ഫോണ്‍ ആയിരിക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെ അപകടകരമാണെന്നും നിരവധി പേര്‍ക്ക് ഇത് മൂലമുള്ള അപകടങ്ങളിലൂടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് പഠന റിപ്പോര്‍ട്ട്. വാഹനമോടിക്കുന്നവരില്‍ പതിനാല് ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് ഇതുമായി ബന്ധപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഡ്രൈവിങ്ങിനെ സെല്‍ഫി എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനു തെളിവാണ്. ഈ തെളിവ് ഉപയോഗിച്ചും ഡ്രൈവര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അല്‍ ബസ്സാമി അറിയിച്ചു. ഡ്രൈവര്‍ക്ക് പുറമേ മുന്‍ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നാണു നിയമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam