ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം

Published : Sep 04, 2016, 03:41 PM ISTUpdated : Oct 04, 2018, 08:02 PM IST
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം

Synopsis

ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച് കെ സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ വിവാദം കൊഴുക്കുകയാണ്. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് പിന്നാലെ കെ സുരേന്ദ്രനെ പരസ്യമായി തള്ളിപ്പറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

എന്നാല്‍ ആരാധനയുടെ കാര്യത്തില്‍ സ്‌ത്രീ-പുരുഷ വിവേചനം വേണ്ടെന്ന അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സംസ്ഥാന ആര്‍.എസ്.എസ് നേതാക്കളില്‍ വലിയൊരു വിഭാഗം. 41 ദിവസം വ്രതമെടുക്കണമെന്നത് പുരുഷ കേന്ദ്രീകൃത വ്യവസ്ഥയാണെന്നാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ആര്‍  ഹരിയുടെ പക്ഷം. ക്ഷേത്രാരാധനയിലെ ലിംഗ സമത്വവും ഹിന്ദുത്വവുമെന്ന പേരില്‍ മുഖപത്രമായ കേസരിയിലാണ് ലേഖനം . അതേയമയം കോട്ടയത്ത് ചേര്‍ന്ന ആര്‍.എസ്.എസിന്റെ സമന്വയ ബൈഠകിലും ശബരിമലയിലെ സ്‌ത്രി പ്രവേശന വിഷയത്തില്‍ വലിയ  ഭിന്നതയായിരുന്നു. ആര്‍.എസ്.എസ് സര്‍സംഘ ചാലക് ഭയ്യാ ജി ജോഷി അടക്കമുള്ള ഒരു വിഭാഗം കടുത്ത എതിര്‍പ്പാണ് യോഗത്തില്‍ ഉന്നയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഡിപിഐ പിന്തുണയോടെ ജയം, ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല; പ്രസിഡന്റിന് പിന്നാലെ വൈസ് പ്രസിഡന്റിനെയും പുറത്താക്കി കോൺഗ്രസ്
വിമർശനങ്ങൾക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ്: 'ചെറിയ പരാതികൾ മാത്രം, എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രായോഗികമല്ല'