'മംഗള്‍യാന്‍' ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് ജി.മാധവന്‍നായര്‍; വെളിപ്പെടുത്തല്‍ ആത്മകഥയില്‍

By Web DeskFirst Published Aug 5, 2017, 4:50 PM IST
Highlights

തിരുവനന്തപുരം: മംഗള്‍യാന്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് ഐഎസ്ആര്‍ഓ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. 385 കോടിരൂപ മുടക്കിയ പദ്ധതിയുടെ പ്രയോജനം ലഭിച്ചുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഐഎസ്ആര്‍ഒയുടെ തലപ്പത്തിരിക്കുന്നവര്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി ഗിമിക്കുകളാണ് പ്രയോഗിക്കുന്നതെന്നും മാധവന്‍ നായര്‍. അഗ്‌നിപരീക്ഷകള്‍ ഏന്ന ആത്മകഥയിലാണ് മാധവന്‍ നായര്‍ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും നടത്തിയിരിക്കുന്നത്. 

മാധാവന്‍നായരുടെ ആത്മകഥയിലെ ചില വെളിപ്പെടുത്തലുകള്‍ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. രാജ്യം കൊട്ടിഘോഷിച്ച് നടപ്പാക്കിയ മംഗള്‍യാന്‍ പദ്ധതികൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നാണ് ഏെ.ഏസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കൂടിയായ ജി.മാനധവന്‍ നായര്‍
വെള്ളിപ്പെടുത്തുന്നത്. തിങ്കളാഴ്ച പുറത്തിറങ്ങാന്‍ ഇരിക്കുന്ന തന്റെ ആത്മകഥയിലാണ് 385 കോടി മുടക്കിയ പദ്ധതികൊണ്ട് കാര്യമായ ഫലം ലഭിച്ചില്ലെന്ന് മാധവന്‍ നായര്‍ പറന്നത്. 

മംഗള്‍യാന്‍  വിക്ഷപിച്ചപ്പോള്‍ അതില്‍ പത്ത് കിലോഗ്രാമില്‍ താഴെ ഭാരമുള്ള പേലോഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും പ്രയത്നവും സാമ്പത്തിക സമയവും ചിലവഴിച്ചിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ല. മംഗള്‍യാനില്‍ ആകെയുണ്ടായിരുന്നത് ഒരു ക്യാമറയും ചന്ദ്രയാനില്‍ നിന്നും ബാക്കി വന്ന മൂന്ന് ഉപകരണങ്ങളും മാത്രമായിരുന്നു. വ്യക്തമായ ചിത്രങ്ങള്‍ ഏടുക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും മാധവന്‍ നായര്‍ പറയുന്നു. 

ചൊവ്വാ ദൌത്യവും 38 ഉപഗ്രങ്ങള്‍ വിക്ഷേപിക്കലുമൊക്കെ ഐഎസ്ആര്‍ ഒയുടെ തലപ്പത്തിരിക്കുന്നവരുടെ ഗിമ്മിക്കുകളാണെന്നും. ഇത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും മാധവന്‍ നായര്‍ വിമര്ശിക്കുന്നു. ചാന്ദ്രയാണുമായി തട്ടിച്ച് നോക്കിയാല്‍  മംഗള്‍യാന്‍ കൊണ്ട് കാര്യപ്രയോജനം ലഭിച്ചില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു 408 പേജ് വരുന്ന ആത്മകഥയില്‍ ചാരക്കേസിന് പിന്നിലെ കള്ളക്കളികളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.

click me!