കിഫ്ബിയെ കളിയാക്കി മന്ത്രി ജി സുധാകരന്‍

By Web DeskFirst Published May 7, 2017, 12:59 PM IST
Highlights

തിരുവനന്തപുരം: കിഫ്ബിയെ പരോക്ഷമായി പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ബജറ്റില്‍ പണം നീക്കി വെക്കാതെ പുറത്ത് നിന്ന് വായ്പ എടുക്കുന്ന തരികിട കളികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു. ജി സുധാകരനും തോമസ് ഐസക്കും തമ്മിലുള്ള ഭിന്നത രൂക്ഷമായി നില നില്‍ക്കുന്ന ആലപ്പുഴ ജില്ലയില്‍ നിന്ന് തന്നെയാണ് സുധാകരന്റെ തരികിട പ്രയോഗമെന്നതാണ് ഏറെ ശ്രദ്ധേയം.

ആലപ്പുഴയില്‍ ടാക്‌സ് കണ്‍സല്‍ട്ടന്‍സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഖജനാവില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പണമില്ലാത്തത് പറഞ്ഞാണ് സുധാകരന്‍ തുടങ്ങിയത്. കഴിഞ്ഞ തവണ 125 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിന് ആകെ തന്നത്. ഇത്തവണ 150 കോടി. മൂവായിരം കോടി രൂപയെങ്കിലും പിഡബ്ല്യൂഡിക്ക് കിട്ടേണ്ടതാണ്. പക്ഷേ പിന്നീട് 900 കോടി രൂപ പ്രത്യേകം അനുവദിച്ചു. പക്ഷേ അത് ബജറ്റില്‍ വെക്കില്ല.

ധനമന്ത്രി തോമസ് ഐസകിന്റെ ജില്ലയില്‍ നിന്ന് തന്നെയാണ് കിഫ്ബിക്ക് മന്ത്രി ജി സുധാകരന്റെ തരികിട കളിയെന്ന പ്രയോഗവും.

click me!