പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം, നിലവിലെ സാഹചര്യത്തിൽ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് ജി സുധാകരന്‍

Published : Mar 20, 2026, 10:52 AM IST
Pinarayi Vijayan, G Sudhakaran

Synopsis

ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ് , സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം യുഡിഎഫ് പിന്തുണ അതു സ്വീകരിക്കും

ആലപ്പുഴ: പിണറായി വിജയനെ പിന്തുണച്ചുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരന്‍ രംഗത്ത്. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്. പക്ഷെ  മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫി ന് വോട്ട്  ചെയ്യില്ല താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. യുഡിഎഫ് പിന്തുണയ്ക്കും. അത് സ്വീകരിക്കുമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

ചേർത്തലയിൽ പി പ്രസാദിനെതിരെ പ്രചരണം നടത്തുമെന്നും ജി സുധാകരന്‍ പറഞ്ഞു. പ്രസാദ് തനിക്കെതിരെ പ്രസ്താവന നടത്തി. ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും. പി പ്രസാദ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കുന്നു. അവിടെ പോയി അയാളെ തോല്പിക്കാൻ പറയാൻ തനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ കേവലം ആറായിരത്തോളം വോട്ടിനാണ് അയാൾ ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും  മാനവും ഉണ്ടോയെന്നും ജി സുധാകരന്‍ ചോദിച്ചു. മത്സരിക്കുന്ന ആർക്കും ഒരു വ്യാമോഹവുമില്ലേ? ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നു. അത് പാർലമെന്ററി വ്യാമോഹം അല്ലെ? സജി ചെറിയാൻ മൂന്നാം തവണ മത്സരിക്കുന്നു. പ്രതിഭ മൂന്നാം തവണയാണ്,  വാസവൻ മൂന്നാം തവണയാണ് ഇതൊന്നും വ്യാമോഹം അല്ലെ? പാർലമെൻററി വ്യാമോഹം ഇല്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നത്. ഇവരൊക്കെ കണ്ണടച്ച് ഇരിക്കുകയാണല്ലോയെന്നും ജി സുധാകരൻ പരിഹസിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാട് മാറി, ഇവിടെ ഒന്നും നടക്കില്ലെന്ന ധാരണ മാറി; ഉന്നത വിദ്യാഭ്യാസ മേഖല നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി
ഗർഭം അലസി, ഇനി പേടിപ്പിക്കാൻ എന്താണുള്ളതെന്ന് സിപിഎം നേതാവ്, പരാതി പൊലീസും പാർട്ടിയും ചേർന്ന് അട്ടിമറിച്ചു, ഗുരുതര ആരോപണവുമായി യുവതി