
കൊച്ചി: വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകർക്കും മന്ത്രി ജി സുധാകരന്റെ മുന്നറിയിപ്പ്. കാലങ്ങളായി രാഷ്ട്രീയത്തിൽ നിന്നും പകർന്ന മോശം പ്രവണതകൾ ഉദ്യോഗസ്ഥർ പിൻതുടരരുതെന്ന് ജി സുധാകരന്‍ പറഞ്ഞു. ജോലിയിൽ പ്രൊഫഷണലിസം മാത്രം പകർത്തണം. ചീഫ് എഞ്ചിനീയർമാരുടെ എണ്ണം കൂടിയതുകൊണ്ടു നാടിനു ഗുണം ഉണ്ടാകണം എന്നില്ല.
ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാന്‍ സാധിക്കണം.സാമ്പത്തിക ശേഷിയില്ലാത്ത ഒരു കൊണ്ട്രാക്ടർക്കും നിർമാണ ലൈസൻസ് നൽകില്ല. പൊളിഞ്ഞു വീഴുമോ എന്നു പേടിച്ചു നിർമാണം നടന്ന പലങ്ങൾക്ക് മേൽ കോണ്‍ട്രക്ടര്‍മാര്‍ പേരുഴുതുന്നത് പോലും നിർത്തിയെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഓരോ പ്രോജക്ടും നാടിന് അഭിമാനമകണമെന്നും ജി സുധാകരന്‍ പറഞ്ഞു.
മൂന്നാം മുറയിലൂടെ സർക്കാരിനെ ശരിയാക്കാം എന്ന് ആരും കരുതണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്തു വകുപ്പ് എറണാകുളം മേഖല രൂപകൽപ്പന വിഭാഗം ഓഫിസ് ഉൽഘടനം ചയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam