ദേശീയപാത സമരക്കാര്‍ കലാപം ഉണ്ടാക്കുന്നു: മന്ത്രി ജി സുധാകരന്‍

By Web DeskFirst Published Apr 6, 2018, 12:49 PM IST
Highlights
  • ദേശീയപാത സമരക്കാര്‍ കലാപം ഉണ്ടാക്കുന്നു: മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിനെതിരെ മന്ത്രി ജി സുധാകരൻ. സമരക്കാർ കലാപം ഉണ്ടാക്കുന്നതായി സുധാകരന്‍ ആരോപിച്ചു. സമരക്കാരുടേത് വിധ്വംസക പ്രവർത്തനമാണ്. അലൈൻമെന്‍റിന്‍റെ കാര്യത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല . എല്ലാവരും ചേർന്ന് സമവായത്തിൽ എത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും സമരക്കാര്‍ തയ്യാറായിട്ടില്ല. അവര്‍ റോഡിലും പറമ്പിലും തീയിടുകയാണ്. എന്തിനാണ് ഒരു കാര്യവുമില്ലാതെ ആക്രമണം നടത്തുന്നത്. സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീര്‍ത്തും സമാധാനപരമായാമ് പൊലീസ് പെരുമാറുന്നത്. ആക്രമണം നടത്തുന്നവരോട് മൃദു സമീപനം കാണിക്കാന്‍ പൊലീസിന് സാധിക്കില്ലെന്നും മന്ത്രി പറ‌ഞ്ഞു.

മുഖ്യമന്ത്രിയോട് ബഹുമാനമുണ്ടെങ്കില്‍ റോഡില്‍ തീയിടുന്നതിന് പകരം അദ്ദേഹത്തെ പോയി കാണണമെന്നും സമരസമിതിക്കെതിരെ ജി സുധാകരന്‍ ആഞ്ഞടിച്ചു. മലപ്പുറം വേങ്ങരയില്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

click me!