ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം; റെയില്‍വേ ഗാര്‍ഡ് നോക്കി നിന്നു

Web Desk |  
Published : Apr 06, 2018, 12:39 PM ISTUpdated : Jun 08, 2018, 05:44 PM IST
ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം; റെയില്‍വേ ഗാര്‍ഡ് നോക്കി നിന്നു

Synopsis

യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്  

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം. താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള യാത്രക്കിടെയാണ്  യുവതിക്കു നേരെ ആക്രമണവും പീഡനശ്രമവും നടന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നീക്കിവച്ച കമ്പാര്‍ട്ടുമെന്റിലായിരുന്നു അതിക്രമം നടന്നത്.

ദാദര്‍ സ്റ്റേഷനില്‍ വച്ച് അക്രമിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രില്‍ കൊണ്ട് വേര്‍തിരിച്ചിരുന്ന, തൊട്ടടുത്ത കമ്പാര്‍ട്‌മെന്റില്‍ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ആക്രമണം കണ്ടുനിന്നതല്ലാതെ യുവതിയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരില്‍ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തുകയയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്ത് ഈ ബസ് കണ്ടാൽ അമ്പരക്കണ്ട! ഒറ്റയടിക്ക് അരനൂറ്റാണ്ട് പിന്നിലേക്ക് ഒരു യാത്ര, കെഎസ്ആർടിസി വിന്‍റേജ് ബസ് നിരത്തിലിറങ്ങി
സംഘർഷ ഭീതിക്കിടെ ബഹ്റൈന്‍റെ സുപ്രധാന തീരുമാനം, നിറകയ്യടിയോടെ പ്രവാസ ലോകം, അസാധാരണ സാഹചര്യം മുൻനിർത്തി വിസ ഇളവുകൾ